ആലുവയിലെ കൊലപാതകം; മന്ത്രി വീണാ ജോർജ്ജ് ഇന്നലെ തന്നെ എത്തി, രാഷ്ട്രീയ ലക്ഷ്യത്തോടെ വിവാദമുണ്ടാക്കുന്നു, മന്ത്രി എംബി രാജേഷ്

ആലുവയിൽ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് വിവാദങ്ങളുണ്ടാക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്. ആലുവയിൽ ഇന്നലെ തന്നെ ആരോഗ്യമന്ത്രി വീണ ജോർജ് എത്തിയിരുന്നു. എത്ര ക്രൂരമാണിത്… വിവാദമുണ്ടാക്കുക മാത്രമാണ് ലക്ഷ്യമെങ്കിൽ എങ്ങിനെയും പഴുത് കണ്ടെത്താം…വിവാദമുണ്ടാക്കുന്നത് വേദനാജനകവും അപലനീയമാണെന്നും ഗവൺമെന്റെന്ന നിലയിൽ ഫലപ്രദമായിട്ടാണ് സംഭവത്തിൽ ഇടപെട്ടതെന്നും ഇത്തരം സംഭവങ്ങളിൽ ഹൃദയാലുക്കളായി ഇടപെടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ ആലുവയിലെ കൊലപാതകത്തിൽ സർക്കാർ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. യുപിയുമായി കേരളത്തെ താരതമ്യം ചെയ്യുന്നത് യുപിയെ വെള്ളപൂശാൻ വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു. ഓരോ മൂന്ന് മണിക്കൂറിലും ബലാത്സംഗം നടക്കുന്ന സംസ്ഥാനമാണ് യുപി. കോൺഗ്രസ് നേതാക്കളുടെ ഈ പ്രസ്താവനയിൽ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു. കേരളവും യുപിയും ഒരുപോലെയെന്ന പ്രസ്താവന ഇതിന്റെ ഭാഗമാണ്. ഓരോ മൂന്ന് മണിക്കൂറിലും ബലാത്സംഗം നടക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഉത്തര്‍പ്രദേശുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണമെന്നും മന്ത്രി പറഞ്ഞു.

Also Read: ‘പ്രതിപക്ഷം യുപി സര്‍ക്കാരിനെ വെള്ളപൂശുന്നു; കേരളവും യുപിയും ഒരുപോലെയെന്ന പ്രസ്താവന ഇതിന്റെ ഭാഗം’: മന്ത്രി മുഹമ്മദ് റിയാസ്

ഉത്തര്‍പ്രദേശില്‍ നിരവധി വര്‍ഗീയ ലഹളകള്‍ നടക്കുന്നുണ്ട്. കേരളത്തില്‍ അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ പൊലീസും സര്‍ക്കാരും ഇടപെട്ട് അത് പരിഹരിക്കുകയാണ് ചെയ്യുന്നത്. ആലുവയിലെ അഞ്ചു വയസുകാരിയുടെ മരണം എല്ലാവരിലും വേദനയുണ്ടാക്കിയ സംഭവമാണ്. അതിനെ രാഷ്ട്രീയമായി കണ്ട് സര്‍ക്കാരിനെതിരെ തിരിക്കുന്ന നീചമായ പ്രവര്‍ത്തിയാണ് പ്രതിപക്ഷം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

കേസിൽ അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡി അപേക്ഷ എറണാകുളം പോക്സോ കോടതി ഇന്ന് പരിഗണിക്കും. പ്രതിയായ ബിഹാർ സ്വദേശി അസ്ഫാക്കിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിൻ്റെ ആവശ്യം. എറണാകുളത്തെ അതിഥി തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ എക്സൈസ് പരിശോധന നടത്തി. 60 കിലോയോളം വരുന്ന ലഹരി ഉത്പന്നങ്ങളാണ് എക്‌സൈസിന്റെ പരിശോധനയിൽ പിടികൂടിയത്. പെരുമ്പാവൂരിലെയും ആലുവയിലെയും ക്യാമ്പുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. വീടുകളിൽ വില്പനനടത്തുന്നതിനായിട്ടാണ് ഇവർ ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത് എന്നാണ് നിഗമനം.

Also Read: അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കുന്ന നിയമം കൊണ്ടു വരുന്ന കാര്യം പരിഗണനയിൽ: മന്ത്രി വി.ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News