സംസ്ഥാന സർക്കാരിനും പൊലീസിനും നന്ദി അറിയിച്ച് ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ മാതാപിതാക്കൾ. കോടതി വിധിയിൽ ഏറെ സന്തോഷം ഉണ്ടെന്ന് അവർ പറഞ്ഞു. ശരിയായ വിധിയാണ് കോടതി പുറപ്പെടുവിച്ചതെന്നും, സർക്കാരും പോലീസും തങ്ങൾക്ക് പിന്തുണയുമായി എപ്പോഴും കൂടെ ഉണ്ടായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു.
അതേസമയം, ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ പ്രതി കുറ്റക്കാരൻ തന്നെയെന്ന് കോടതി പറഞ്ഞു. പ്രതിക്കെതിരെ ചുമത്തിയ 16 വകുപ്പുകളും നിലനിൽക്കുമെന്നും, ശിക്ഷാ വിധി വ്യാഴാഴ്ച പുറപ്പെടുവിക്കുമെന്നും എറണാകുളം പോക്സോ കോടതി വ്യക്തമാക്കി.
പ്രതി നടത്തിയത് സമാനതയില്ലാത്ത ക്രൂരതയെന്നും പ്രതിയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതിയുടെ മാനസികനില പരിശോധിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ പ്രതിയുടെ മാനസിക നിലയിൽ യാതൊരു കുഴപ്പവുമില്ല എന്ന് പ്രോസിക്യൂഷന്റെ വാദം. ജയിലിൽ വച്ച് പരിശോധിച്ചതിന്റെ റിപ്പോർട്ടുണ്ട്. ഈ മാസം 9 ന് വിധി പ്രഖ്യാപിക്കും. അതിനു മുൻപ് പ്രതിയുടെ മാനസിക ആരോഗ്യ നില പരിശോധന റിപ്പാർട്ട് ഹാജരാക്കണം. ജില്ലാ പ്രൊബേഷണറി ഓഫീസറുടെയും ജയിൽ അധികൃതരുടെയും റിപ്പോർട്ടാണ് ഹാജരാക്കേണ്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here