ആലുവ കൊലപാതകം; അസ്ഫാക് ആലത്തിനുള്ള ശിക്ഷയിന്മേൽ ഇന്ന് വാദം നടക്കും

ആലുവ കൊലപാതക കേസിൽ കോടതി കുറ്റക്കാരനാണെന്ന് വിധിച്ച അസ്ഫാക്ക് ആലത്തിനുള്ള ശിക്ഷ സംബന്ധിച്ച് ഇന്ന് വാദം നടക്കും. എറണാകുളം പോക്സോ കോടതിയിലാണ് ശിക്ഷയിന്മേലുള്ള വാദം നടക്കുക.

Also read:നെടുംങ്കണ്ടത്ത് ഭാര്യാപിതാവിനെ മരുമകൻ വെട്ടി കൊലപ്പെടുത്തി

ശിക്ഷ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള നടപടി ക്രമമാണിത്. പ്രതിയുടെ മാനസികാവസ്ഥ സംബന്ധിച്ച് 3 റിപ്പോർട്ടുകൾ സമർപ്പിക്കാൻ കോടതി പ്രോസിക്യൂഷന് നിർദ്ദേശം നൽകിയിരുന്നു. പ്രോസിക്യൂഷൻ സമർപ്പിച്ച റിപ്പോർട്ടുകൾ കോടതി ഇന്ന് പരിഗണിക്കും. പ്രതി അസഫാക് ആലമിന്റെ സ്വഭാവത്തില്‍ മാറ്റം വരാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്.

Also read:കണ്ണട വാങ്ങി തുക കൈപ്പറ്റിയവരിൽ യുഡിഎഫ് എംഎൽഎമാരും

പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് കുട്ടിയുടെ കുടുംബം കോടതിയെ അറിയിച്ചു. പ്രതിയുടെ ബീഹാറിലെ സാമൂഹിക പശ്ചാത്തലം ഉൾപ്പെടെ വിശദമാക്കുന്നതാണ് കോടതിയുടെ പരിഗണനയിലുള്ള റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News