ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപാതകം; വിധി നാളെ

ആലുവയിൽ 5 വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ വിധി നാളെ. എറണാകുളം പോക്സോ കോടതിയാണ് വിധി പറയുക. കുറ്റകൃത്യം നടന്ന് 100 ദിവസമാകുമ്പോൾ അതിവേഗം വിചാരണ പൂർത്തിയാക്കി വിധി പ്രഖ്യാപിക്കുന്നത്.

ALSO READ:കേരളവർമയിൽ നടന്നതെന്ത്? കെ എസ് യുവിന്റെ നുണക്കഥകൾ പൊളിഞ്ഞു

ബിഹാർ സ്വദേശി അസഫാക് ആലമാണ് കേസിൽ പ്രതി. കേസിൽ ആകെ 45 സാക്ഷികളെ വിസ്തരിക്കുകയും 10 തൊണ്ടി മുതലുകളും 95 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കുകയും ചെയ്തു. 645 പേജുള്ള കുറ്റപത്രമാണ് പ്രതിക്കെതിരെ അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്.അന്വേഷണ സംഘത്തിലെ തലവനായ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. ഒക്ടോബർ നാലിനാണ് കേസിൽ വിചാരണ തുടങ്ങിയത്. 26 ദിവസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്.

ALSO READ:സർ നെയിം ഫണ്ണിനെയിമാക്കി മാറ്റിയ യുവാവ് വെട്ടിലായി; സ്വന്തം രാജ്യത്ത് ഒരു തടവുകാരനെ പോലെ

ജൂലൈ 28 നായിരുന്നു കേരളത്തെ ഞെട്ടിച്ച കൃത്യം അരങ്ങേറിയത്. ബിഹാർ‌ സ്വദേശികളായ ദമ്പതികളുടെ 5 വയസ് പ്രായം വരുന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇവർ താമസിച്ചിരുന്ന അതേ കെട്ടിടത്തിൽ താമസിക്കാനെത്തിയ അസംസ്വദേശിയായ പ്രതി ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊല്ലപ്പെടുത്തുകയായിരുന്നു. ഇതിനു മുൻപ് മൊബൈൽ മോഷണക്കേസിലും ഇയാൾ പ്രതിയാണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News