‘അതിര് കടന്നു’… ‘പ്രേമം പാലം’ അടച്ച് പൂട്ടി അധികൃതര്‍

നിവിന്‍ പോളി ചിത്രമായ പ്രേമത്തിലൂടെ പ്രശസ്തമായി പിന്നീട് ‘പ്രേമം പാലം’ എന്നറിയപ്പെട്ട ആലുവയിലെ പാലം അടച്ചുപൂട്ടി ജലസേചന വകുപ്പ്. കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ ഉളിയന്നൂരില്‍ നിന്ന് ആരംഭിച്ച് യുസി കോളജിന് സമീപം അവസാനിക്കുന്ന പാലത്തിന് 4 കിലോമീറ്റര്‍ നീളമുണ്ട്. പാലത്തിന്റെ രണ്ടറ്റത്തും മധ്യഭാഗത്തെ 2 പ്രവേശന കവാടത്തിലുമായി 4 ഇരുമ്പ് ഗേറ്റുകള്‍ ഉപയോഗിച്ചാണ് പാലം അടച്ചിരിക്കുന്നത്.

ALSO READ:ഒരു വാസ്തവവുമില്ല; യുവതിയുടെ വാദങ്ങള്‍ തള്ളി ജെസ്‌നയുടെ പിതാവ്

കമിതാക്കളുടെയും ലഹരിമരുന്ന് വില്‍പ്പനക്കാരുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം കൂടിയതിനാല്‍ പാലം അടയ്ക്കണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ടിന്റു രാജേഷ് നവകേരള സദസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.പ്രേമം സിനിമ ഇറങ്ങുന്നതു വരെ നാട്ടുകാര്‍ക്ക് മാത്രം് അറിവുണ്ടായിരുന്ന പാലം കാണാന്‍ അതിന് ശേഷം പുറത്തു നിന്നുള്ളവരും വന്നു തുടങ്ങി. അതോടെയാണ് പ്രേമം പാലം എന്ന പേര് കിട്ടിയത്.

ALSO READ:സൗദി സൂപ്പർ കപ്പ് അൽ ഹിലാലിന്; റൊണാൾഡോയുടെ അൽ നാസറിനെ വീഴ്ത്തി

ഭൂതത്താന്‍കെട്ടില്‍ നിന്ന് ആലുവയിലെത്തുന്ന പെരിയാര്‍വാലി കനാല്‍ വെള്ളം പറവൂരിലേക്ക് കൊണ്ടുപോകാനാണ് നീര്‍പ്പാലം നിര്‍മ്മിച്ചത്. 45 വര്‍ഷം മുന്‍പ് നിര്‍മ്മിച്ചതാണ് ഉയരമേറിയ നീര്‍പ്പാലം.പാലത്തിന്റെ അടിത്തട്ടിലൂടെയാണ് വെള്ളം ഒഴുകുന്നത്. മേല്‍ത്തട്ടിലൂടെ പ്രകൃതി ഭംഗി ആസ്വദിച്ച് നടക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News