രാജ്യത്ത് ഏറെ ഏറെ വിവാദമുണ്ടാക്കിയ, രാജസ്ഥാനിലെ ആൾവാറിൽ നടന്ന പശുക്കടത്ത് ആരോപിച്ചുള്ള കൊലപാതകക്കേസിൽ നാല് പ്രതികൾക്ക് 7 വർഷം തടവ് ശിക്ഷ. ഹരിയാന സ്വദേശി റക്ബർ ഖാനെ (അക്ബർ ഖാൻ-31) പശു സംരക്ഷണത്തിൻ്റെ പേരിൽ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പരംജീത് സിംഗ്, ധർമേന്ദ്ര യാദവ്, നരേഷ് ശർമ, വിജയ് കുമാർ എന്നിവരെയാണ് ജയ്പുരിലെ അഡീഷനൽ ജില്ല ജഡ്ജി ശിക്ഷിച്ചത്. പ്രതികൾക്ക് 10,000 രൂപ വീതം പിഴയും കോടതിചുമത്തി.
അഞ്ചാം പ്രതി നവൽ കിഷോറിനെ തെളിവുകൾ ഇല്ലാത്തതിനാൽ കുറ്റവിമുക്തനാക്കി. രാംഗഢിലെ ഗോരക്ഷ സെല്ലിന്‍റെ തലവനും പ്രാദേശിക വിഎച്ച്പി നേതാവുമാണ് നവൽ കിഷോർ. ആക്രമണത്തിലെ മുഖ്യപ്രതി ഇയാളാണെന്ന ആരോപണം നിലനിൽക്കെയാണ് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഇയാളെ കുറ്റവിമുക്തനാക്കിയത്. സംസ്ഥാന സർക്കാർ വിധി പഠിച്ച് ആവശ്യമെങ്കിൽ തുടർനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.
Also Read: കോഴിക്കോട് വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവം; മൃതദേഹം ഉപേക്ഷിച്ച ട്രോളി ബാഗുകൾ കണ്ടെത്തി
ഐപിസി സെക്ഷൻ 304 എ (അശ്രദ്ധമൂലമുള്ള മരണം, മനഃപൂർവമല്ലാത്ത നരഹത്യ), 341 (തെറ്റായ നിയന്ത്രണം) എന്നീ വകുപ്പുകൾ പ്രകാരമാണ് നാല് പ്രതികളെയും ശിക്ഷിച്ചത്. ആൾക്കൂട്ടക്കൊലപാതകം അംഗീകരിക്കുകയാണെങ്കിൽ സെക്ഷൻ 147 (കലാപം) പ്രകാരം പ്രതികൾ കുറ്റക്കാരായി കണക്കാക്കേണ്ടതായിരുന്നുവെന്ന് പ്രതികളുടെ അഭിഭാഷകൻ ഹേംരാജ് ഗുപ്ത പറഞ്ഞു. എന്നാൽ കോടതി ആ വകുപ്പ് പ്രകാരമുള്ള എല്ലാവരെയും ഒഴിവാക്കി സെക്ഷൻ 304 പ്രകാരം മാത്രം അവരെ ശിക്ഷിച്ചു.
Also Read: കോഴിക്കോട് ഹോട്ടലുടമയെ കൊന്ന് ബാഗിലാക്കി കൊക്കയിൽ ഉപേക്ഷിച്ചു; പ്രതികൾ പിടിയിൽ
ആൾക്കൂട്ടകൊല എന്നതും പരിഗണിച്ചു. 2018 ജൂലൈ 20ന് ആൾവാർ ജില്ലയിലെ രാംഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. റക്ബർ ഖാനെയും സുഹൃത്ത് അസ്‍ലമിനെയും ഗോരക്ഷാ ഗുണ്ടകൾ പശുക്കടത്ത് ആരോപിച്ച് കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നു. അസ്‍ലം ഓടിരക്ഷപ്പെട്ടെങ്കിലും പരിക്കേറ്റ റക്ബർ ഖാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരു. ലാദ്പുര ഗ്രാമത്തിൽനിന്ന് രണ്ട് പശുക്കളെ വാങ്ങി ഹരിയാനയിലെ സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. 2019ലാണ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here