‘ഞാൻ ഇടത്പക്ഷത്ത് ജനിച്ചവൻ, എന്നും ഇടതുപക്ഷത്തിനൊപ്പം’: കോവൂർ കുഞ്ഞുമോൻ എംഎൽഎ

തോമസ് കെ തോമസ് തന്നെ നിയമസഭയ്ക്കകത്ത് വെച്ചൊ പുറത്ത് വെച്ചൊ സംസാരിച്ചിട്ടില്ലെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ. താൻ ഇടത്പക്ഷത്ത് ജനിച്ചവനാണെന്നും എന്നും ഇടതുപക്ഷത്തിനൊപ്പപ്പമാണെന്നും എം ൽ എ പറഞ്ഞു. ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണം, ആരും ഓല പാമ്പ് കാട്ടി വിരട്ടേണ്ട എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read:‘എൽഡിഎഫ് സമ്പന്നരുടെ പ്രസ്ഥാനം അല്ല; പണം കൊടുത്ത് മന്ത്രിയാകുന്ന പരിപാടി പാർട്ടിക്ക് ഇല്ല’: മന്ത്രി കെ ബി ഗണേഷ് കുമാർ

‘അർഹിച്ചതൊന്നും എൻ്റെ പാർട്ടിക്ക് കിട്ടിയിട്ടില്ല. യുഡിഎഫ് പല വാഗ്ദാനങ്ങളും തന്നിട്ടും പോയില്ല. ഇക്കാര്യം ചോദിക്കാൻ മുഖ്യമന്ത്രി തന്നെ വിളിപ്പിച്ചിരുന്നു. കൊട്ടാരക്കര ഗസ്റ്റ് ഹൗസിൽ വച്ച് മുഖ്യമന്ത്രി സംസാരിച്ചു. ഇതേ കാര്യം മുഖ്യമന്ത്രിയോടും പറഞ്ഞു. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഒരു കൂടിക്കാഴ്ചയ്ക്കും പോയിട്ടില്ലെന്ന് അറിയിച്ചു. തെറ്റായ വാർത്ത വന്ന സാഹചര്യത്തിൽ തന്റെ ലീഡറായ മുഖ്യമന്ത്രിയെ കാണും, സമഗ്ര അന്വേഷണം ആവശ്യപ്പെടും’ – കോവൂർ കുഞ്ഞുമോൻ എംഎൽഎ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News