വേമ്പനാട് കായലിന് പ്രത്യേകത പാക്കേജ് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര മന്ത്രിക്ക് എ എം ആരിഫ് എംപി നിവേദനം നല്‍കി

വേമ്പനാട് കായലിനെ സംരക്ഷിക്കാന്‍ ഗംഗ പുനരുജ്ജീവന പദ്ധതിക്ക് സമാനമായി വേമ്പനാട് പുനരുജ്ജീവന പദ്ധതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ എം ആരിഫ് എം പി കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ശേഗാ വത്തിനെ നേരില്‍കണ്ട് നിവേദനം നല്‍കി.

Also Read: സംഘപരിവാറിന്റെ വിദ്വേഷ വിളവെടുപ്പ്; രാജ്യം നോക്കിനില്‍ക്കരുതെന്ന് ഐ എന്‍ എല്‍

120 വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടായ വന്‍ കയ്യേറ്റങ്ങള്‍ 365 ചതുരശ്ര കിലോമീറ്റര്‍ ഉണ്ടായിരുന്ന വേമ്പനാട് കായല്‍ 206.30 ചതുര കിലോമീറ്റര്‍ ആയി കുറഞ്ഞിരിക്കുകയാണ്, ഇതുമൂലം തന്നെ മത്സ്യം ലഭ്യത വന്‍തോതില്‍ കുറയുകയും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്, അതുകൊണ്ട് എത്രയും വേഗം വേമ്പനാട് കായലിന്റെ പുനരുജ്ജീവനത്തിന് സാമ്പത്തിക സഹായം അനുവദിക്കണമെന്ന് എംപി മന്ത്രിയോട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News