ആർക്കും വിട്ടികൊടുക്കില്ല! അമദ് ദിയാലോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരും

amad diallo

ഐവേറിയൻ വിംഗർ അമദ് ദിയാലോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരും. 2030 വരെ നീണ്ടുനിൽക്കുന്ന ദീർഘകാല കരാറിൽ താരം ഒപ്പുവെച്ചു. താരത്തിൻ്റെ സമീപകാലത്തെ മികച്ച പ്രകടനം കണക്കിലെടുത്താണ് ക്ലബ്ബ് കരാർ പുതുക്കി നൽകിയിരിക്കുന്നത്.

കഴിഞ്ഞ മാസം എതിരാളികളായ മാഞ്ചസ്റ്റർ സിറ്റിയിൽ യുണൈറ്റഡിനായി വിജയിയെ സ്‌കോർ ചെയ്‌തതും കഴിഞ്ഞ വാരാന്ത്യത്തിൽ ആൻഫീൽഡിൽ സമനില നേടാനായി വീണ്ടും വലകുലുക്കിയതും ഉൾപ്പെടെ, ഈ കാലയളവിൽ നടന്ന എല്ലാ മത്സരങ്ങളിലും ദിയാലോ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.

ALSO READ; ആർമി ചീഫ് ജോസഫ്‌ ഔൻ ലബനന്റെ പുതിയ പ്രസിഡന്റ്

വിങ് ബാക്കായും നമ്പർ 10 ആയും ദിയാലോ പന്ത് തട്ടുന്നുണ്ട്. ദീർഘകാലമായി ദിയാലോ ക്ലബ്ബിനൊപ്പമുണ്ടെങ്കിലും അടുത്തിടെ താരം നടത്തിയ പ്രകടനം ക്ലബിൻ്റെ പല വിജയങ്ങളിലും അഭിവാജ്യഘടകമായി മാറിയിരുന്നു.അതുകൊണ്ട് തന്നെയാണ് ക്ലബ്ബിൻ്റെ മൊത്തത്തിലുള്ള പ്രകടനം അൽപ്പം മോശം ആണെങ്കിലും താരത്തിന്റെ കറാർ പുതുക്കാൻ യുണൈറ്റഡ് തീരുമാനിച്ചത്. ക്ലബ്ബിന്റെ മുന്നോട്ടുള്ള മത്സരങ്ങളിൽ ദിയാലോയുടെ സാന്നിധ്യം വേണമെന്ന് യുണൈറ്റഡിന് നിർബന്ധമുണ്ടെന്ന് തന്നെ വേണം ഇതിലൂടെ കരുതാൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News