വിദ്യാർത്ഥിനിയുടെ ആത്മഹത്യ: സാങ്കേതിക സർവകലാശാല അന്വേഷണം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ ഫുഡ് ടെക്നോളജി ബിരുദ വിദ്യാർത്ഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സാങ്കേതിക സർവകലാശാലയുടെ രണ്ടംഗ കമ്മീഷൻ കോളേജ് സന്ദർശിച്ചു. സിൻഡിക്കേറ്റ് അംഗം പ്രൊഫ. ജി സഞ്ജീവ്, ഡീൻ അക്കാദമിക് ഡോ. വിനു തോമസ് എന്നിവർ അടങ്ങിയ കമ്മീഷൻ കോളേജ് അധ്യാപകരുടെയും വകുപ്പ് മേധാവികളുടെയും ഹോസ്റ്റൽ അധികൃതരുടെയും മൊഴിയെടുത്തു. കമ്മീഷന്റെ സമഗ്രമായ റിപ്പോര്ട്ട് വൈസ് ചാൻസലർക്ക് വൈകാതെ സമർപ്പിക്കും.

also read; ആഴ്ചകള്‍ക്ക് മുന്‍പ് പിതാവിന്റെ മരണം; പിന്നാലെ വാഹനാപകടത്തില്‍ മകന്‍ മരിച്ചു

വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് ശക്തിപ്പെടുത്താനും സർവകലാശല നിയമപ്രകാരമുള്ള കോളേജ് യൂണിയൻ രൂപീകരിക്കാനുമുള്ള നിർദ്ദേശങ്ങൾ കോളേജിന് നൽകുമെന്ന് കമ്മീഷൻ അംഗം പ്രൊഫ. സഞ്ജീവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News