‘മൂല്യബോധം തുച്ഛമായ വിലയ്ക്ക് വിൽക്കാൻ പറ്റും’; ബാബറി മസ്ജിദിന്‍റെ ചിത്രം പങ്കുവെച്ച് അമൽ നീരദ്

അയോധ്യ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സംവിധായകൻ അമൽ നീരദ് പങ്കുവെച്ച പോസ്റ്റ് വലിയ ചർച്ചയ്‌ക്കാണ്‌ വഴി തെളിച്ചത് . ‘മൂല്യബോധം തുച്ഛമായ വിലയ്ക്ക് വിൽക്കാൻ പറ്റും, എന്നാൽ അത് മാത്രമാണ് സ്വന്തമായി ഉള്ളത്’ എന്ന കുറിപ്പും ബാബറി മസ്ജിദിന്റെ ചിത്രവും ഉൾപ്പെടുത്തിയാണ് അമൽ നീരദിന്റെ പോസ്റ്റ്.

‘മൂല്യബോധം തുച്ഛമായ വിലയ്ക്ക് വിൽക്കാൻ പറ്റും; എന്നാൽ അത് മാത്രമാണ് സ്വന്തമായി ഉള്ളത്. നമ്മളിൽ അവശേഷിക്കുന്നതും അത് മാത്രമായിരിക്കും. പക്ഷേ, ആ ബോധ്യത്തിനുള്ളിൽ നമ്മൾ സ്വതന്ത്രരാണ്.’ എന്ന അടിക്കുറിപ്പോടെയാണ്‌ ഫേസ്ബുക്കിൽ അമൽ നീരദ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ‘വി ഫോർ വെണ്ടേറ്റ’ സിനിമയിലെ കഥാകൃത്തായ അലൻ മൂറിന്‍റെ വരികളാണ് അമൽ നീരദ് പങ്കുവെച്ചത്.

Also read:അയോധ്യ വിഷയം: മതനിരപേക്ഷതയ്ക്ക് ഏറ്റ വലിയ പ്രഹരമാണ് ഇന്നലെ കണ്ടത്: എ കെ ബാലന്‍

അതേസമയം, അയോധ്യയിൽ നടന്ന പ്രാണ പ്രതിഷ്ഠ ചടങ്ങിന് ക്ഷണം ലഭിച്ചിട്ടും പങ്കെടുക്കാതിരുന്നതിൽ നടൻ മോഹൻലാലിനെതിരെ സംഘപരിവാറിന്റെ വ്യാപക സൈബർ ആക്രമണം. അസഹനീയമായ കമന്റുകളാണ് താരം മലൈക്കോടൈ വാലിബന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പങ്കുവെച്ച ചിത്രത്തിന് താഴെ നിറയുന്നത്. വാലിബൻ തങ്ങൾ പരാജയപ്പെടുത്തും എന്നുള്ള ഭീഷണികൾ അടക്കം കമന്റായി എത്തിയിട്ടുണ്ട്. മിസ്റ്റര്‍ മോഹന്‍ലാല്‍ നിങ്ങളുടെ സിനിമകള്‍ ഇനി മുതല്‍ ഞാനും എന്റെ കുടുംബവും കാണില്ല. ഇനി നിങ്ങളോട് സ്‌നേഹമില്ല, വാലിബൻ പടം ഞാൻ കാണില്ല. നിങ്ങളോട് ഉണ്ടായിരുന്ന വിശ്വാസവും ആരാധനയും എല്ലാം നഷ്ടപ്പെട്ടു. ദൈവത്തെക്കാൾ വലുതല്ല ഒരു മോഹൻലാലും, ഷിബു ബേബി ജോണിന്റെ സിനിമക്ക് വേണ്ടിയാണോ ക്ഷണിച്ചിട്ടും ഈ ഊളത്തരം ചെയ്തത് എന്നിങ്ങനെയാണ് മോഹൻലാലിനെ വിമർശിച്ച് വന്ന കമന്റുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News