‘സ്തുതി പാടി ആരാധകർ’ ;കാത്തിരിപ്പിന് ദിവസങ്ങൾ ബാക്കി; അമൽ നീരദ് ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചു

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ‘ബോഗയ്ന്‍‍വില്ല’. ഒക്ടോബർ 17ന് ആണ് ചിത്രം റീലിസ് ആകുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിം​ഗ് ആരംഭിച്ചു കഴിഞ്ഞു.

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ പാട്ടുകളും ക്യാരക്റ്റർ പോസ്റ്ററുകളും ഏറെ വൈറലായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സം​ഗീതം. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.‌

ALSO READ: അജു വർഗ്ഗീസും ജോണി ആൻ്റണിയും ഒന്നിക്കുന്ന ‘സ്വർഗം’ ട്രെയിലർ റിലീസായി

ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ബോഗയ്ന്‍‍വില്ലയുടെ നിർമാണം.വർഷങ്ങൾക്ക് ശേഷം തിരികെ എത്തുന്ന ജ്യോതിർമയിയുടെ ലൂക്കും സ്തുതി എന്ന ഗാനവുമെല്ലാം ഇതിനോടകം ആരാധകർക്കിടയിൽ വൈറലാണ്.

അതേസമയം കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ബൊഗൈൻവില്ല സിനിമയ്ക്ക് വേണ്ടിയാണ് മുടി മുറിച്ചതെന്നാണ്  ജ്യോതിർമയി പറയുന്നത്.ആളുകൾ ഇപ്പോൾ എവിടെനിന്നു കണ്ടാലും ഓടിവരാറുണ്ട്, ഈ ഹെയർ സ്റ്റൈൽ കണ്ട് ആളുകൾ തിരിച്ചറിയുന്നുണ്ട്. ഒരുപാട് സ്നേഹത്തോടെയാണ് മലയാളികൾ സ്തുതി പാട്ടിനെ സ്വീകരിച്ചിരിക്കുന്നതെന്നും ജ്യോതിർമയി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk