അധികം കാത്തിരിക്കേണ്ട, ‘ബോഗയ്ൻവില്ല’ ഉടൻ തിയേറ്ററിലെത്തും; റിലീസ് തീയതി പ്രഖ്യാപിച്ച് അമൽനീരദ്‌

amalneerad

പ്രേക്ഷകർ ഏറെ ആകാംക്ഷയിൽ കാത്തിരിക്കുന്ന ചിത്രമാണ് അമൽ നീരദ് സംവിധാനം ചെയ്യുന്ന ബോഗയ്ൻവില്ല. ക്യാരക്ടർ പോസ്റ്ററുകളും പാട്ടുകളും കണ്ട് ഏറെ പ്രതീക്ഷയിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ്. ഒക്ടോബർ 17 നാണ് ചിത്രം ആരാധകർക്ക് മുന്നിലെത്തുക. സംവിധായകൻ അമൽ നീരദ് തന്നെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.

ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഭീഷ്മപർവം എന്ന സൂപ്പർ ഹിറ്റിന് ശേഷം അമൽ നീരദ് ഒരുക്കുന്ന ചിത്രം കൂടിയാണ് ബോഗയ്ൻവില്ല. അതേസമയം കഴിഞ്ഞ ദിവസം ചിത്രത്തിലെ എന്ന ഗാനവും പുറത്തു വിട്ടിരുന്നു.സ്തുതി എന്ന ഗാനമാണ് പുറത്തു വന്നത്. കൂടാതെ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം നടി ജ്യോതിര്‍മയി എത്തുന്ന ചിത്രം കൂടിയാണിത് വേറിട്ട ലുക്കിലുള്ള ജ്യോതിര്‍മയിയുടെ ചിത്രവും വൈറലായിരുന്നു.

also read: ഞാനില്ലാതെ നീ സിനിമ ചെയ്യുന്നത് എനിക്ക് കാണണമെന്ന് ആസിഫിക്ക എന്നോട് പറഞ്ഞു; അനുഭവം പങ്കുവെച്ച് ബാഹുല്‍ രമേശ്

ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ബോഗയ്ൻവില്ലയുടെ നിർമാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News