അമല്‍ നീരദ് മൂവി ലോഡിങ്; ‘ബോഗയ്ന്‍വില്ല’യുടെ പോസ്റ്റര്‍ പുറത്ത്

അമല്‍ നീരദിന്റെ പുതിയ ചിത്രം ബോഗയ്ന്‍വില്ലയുടെ പോസ്റ്റര്‍ പുറത്ത്. അമല്‍ നീരദ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരുടെ കിടിലന്‍ ഗെറ്റപ്പാണ് പോസ്റ്ററില്‍ കാണുന്നത്. സിനിമ ഉടന്‍ തിയേറ്ററുകളിലെത്തുമെന്ന പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുള്ളത്.

ALSO READ:ഇന്നും ഉറക്കം ഒഴിയണമല്ലോ…! വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഇന്ന് രാത്രി ഭൂമിക്കരികിലൂടെ സഞ്ചരിക്കും

അമല്‍ നീരദും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബോഗയ്ന്‍വില്ല എന്ന പ്രത്യേകതയുമുണ്ട്. കുഞ്ചാക്കോ ബോബന്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ALSO READ:ജോലി സമ്മർദത്തെ തുടർന്നുള്ള മരണം: ഇവൈ കമ്പനി അധികൃതകർ അന്ന സെബാസ്റ്റ്യൻ്റെ വീട്ടിലെത്തി

ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്നുവെന്നതും പ്രത്യേകതയും ചിത്രത്തിനുണ്ട്. വീണാ നന്ദകുമാറാണ് ചിത്രത്തിലെ മറ്റൊരു താരം. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമല്‍ നീരദുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഭീഷ്മപര്‍വ്വം, വരത്തന്‍ എന്നീ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച ആനന്ദ് സി ചന്ദ്രനാണ് പുതിയ ചിത്രത്തിനും ക്യാമറ ചലിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News