സ്റ്റൈലിഷ് ആക്ഷന്‍ ത്രില്ലറുമായി വീണ്ടും അമല്‍ നീരദ് ആന്‍ഡ് ടീം ; സോഷ്യല്‍മീഡിയ കൈയടക്കി ക്യാരക്‌ടര്‍ പോസ്റ്ററുകള്‍

സോഷ്യൽ മീഡിയ കൈയടക്കിയിരിക്കുകയാണ് അമല്‍ നീരദിന്‍റെ വരാനിരിക്കുന്ന ചിത്രത്തിന്‍റെ ക്യാരക്‌ടര്‍ പോസ്റ്ററുകള്‍. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി, ഷറഫുദ്ദീന്‍ എന്നിവരുടെ ‍വ്യത്യസ്‌തമായ ഗെറ്റപ്പിലുള്ള ചിത്രമാണ് വൈറലായ പോസ്റ്ററുകളില്‍.

സ്റ്റൈലിഷ് ആക്ഷൻ ചിത്രമെന്ന വ്യക്തമായ സൂചന നല്‍കുന്നതാണ് അപ്‌ഡേഷന്‍. അമൽ നീരദ് പ്രൊഡക്ഷൻസും ഉദയാ പിക്ചേഴ്‌സും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. സിനിമയുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവന്നിട്ടില്ല.

ALSO READ | മണിച്ചിത്രത്താഴ്‌ ഫാന്‍സ് ഹാപ്പിയാണ്, കാത്തിരിപ്പിന് ആവേശം പകര്‍ന്ന് സോഷ്യല്‍മീഡിയ കാര്‍ഡ് ; 4 കെ മികവിലെത്തുന്ന ചിത്രത്തിന്‍റെ റീ റിലീസ് എന്ന് ?

അമൽ നീരദിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ഭീഷ്മ പർവമാണ്. മമ്മൂട്ടി നായകനായി, 2022-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഏറെ പ്രേക്ഷകപ്രീതി നേടിയ ചിത്രത്തില്‍ മൈക്കിളപ്പനായാണ് മമ്മൂട്ടിയെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here