‘ബിലാലിനെ കാത്തിരുന്നവർക്ക് നിരാശ, ഇത് അമൽനീരദിന്റെ ബോഗെയ്ൻവില്ല’, മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്; കാമിയോ ആയി മമ്മൂട്ടി?

ആകാംക്ഷകൾക്കൊടുവിൽ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ട് അമൽനീരദ്. ജ്യോതിർമയി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ഷറഫുദ്ധീൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് പോസ്റ്ററുകൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ബിഗ് ബിയുടെ രണ്ടാം ഭാഗമാകുമോ വരാനിരിക്കുന്നത് എന്ന ചർച്ചകൾ സജീവമായിരുന്നു. എന്നാൽ ആരാധകരുടെ ആ കാത്തിരിപ്പിനെ തകർത്തുകൊണ്ടാണ് ബോഗെയ്ൻവില്ല എന്ന തന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില് അമൽനീരദ് പുറത്തുവിട്ടത്.

ALSO READ: ‘പണിയെടുത്തു പ്രതിഫലം തന്നില്ല’, രതീഷ് ബാലകൃഷ്‌ണ പൊതുവാളിനും നിർമാതാക്കൾക്കുമെതിരെ പരാതിയുമായി കോസ്റ്റ്യൂം ഡിസൈനർ

ഭീഷ്മപർവ്വത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രീന്ദ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. മാസ് ആക്ഷൻ ചിത്രമായിരിക്കും വരാനിരിക്കുന്നത് എന്നാണ് ചിത്രത്തിന്റെ പോസ്റ്ററുകളിൽ നിന്ന് വ്യക്തമാകുന്നത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളും സിനിമയിൽ ഉണ്ടായിരിക്കുമെന്നും ജ്യോതിർമയി അടക്കമുള്ള കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ വ്യക്തമാക്കുന്നു.

ALSO READ: ‘കമ്മ്യൂണിസവും ഒരു വികാരമാണ്, കാൾ മാക്സ് എഴുതുന്നതിന് മുൻപേ പലർക്കും അതുണ്ടായി’, അന്പേ ശിവം സിനിമയിലെ കമൽഹാസൻ്റെ സംഭാഷണം വീണ്ടും ചർച്ചയാകുന്നു: വീഡിയോ

അതേസമയം, മമ്മൂട്ടി ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാൽ ആണ് വരാനിരിക്കുന്നത് എന്ന് കരുതിയ ആരാധകർക്ക് പുതിയ അപ്‌ഡേറ്റ് നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. ബോഗെയ്ൻവില്ലയിൽ മമ്മൂട്ടി കാമിയോ കഥാപാത്രമായി വരുമോ എന്നാണ് ഇപ്പോൾ ചർച്ചകൾ സജീവമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News