‘നിങ്ങളെ കിട്ടാന്‍ ഞാന്‍ ജീവിതത്തില്‍ എന്തോ നല്ലത് ചെയ്തിട്ടുണ്ടാവണം’ ഗര്‍ഭകാലത്ത് ജഗത് നല്‍കുന്ന പിന്തുണയെ കുറിച്ച് അമല പോള്‍

ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി അമല പോള്‍. ഗര്‍ഭകാലത്തെ വിശേഷങ്ങളുമായി താരം സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഗര്‍ഭകാലത്ത് ഭര്‍ത്താവ് ജഗത് തനിക്ക് നല്‍കുന്ന പിന്തുണയെ കുറിച്ച് പങ്കുവെക്കുകയാണ് ഇപ്പോള്‍ താരം.2023 നവംബറിലാണ് അമല പോളും സുഹൃത്ത് ജഗദ് ദേശായിയും വിവാഹിതരായത്.ഈ വര്‍ഷം ജനുവരിയിലാണ് താന്‍ അമ്മയാകാനൊരുങ്ങുന്ന വിവരം അമല പങ്കുവെച്ചത്.

ALSO READ ; “വോട്ട് ജിഹാദാണോ, രാമരാജ്യമാണോ വേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കൂ”; തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീണ്ടും വിദ്വേഷ പ്രസംഗവുമായി മോദി

നിങ്ങളെ പോലെ ഒരാളെ അര്‍ഹിക്കാന്‍ തീര്‍ച്ചയായും താന്‍ ജീവിതത്തില്‍ എന്തെങ്കിലും നല്ല കാര്യം ചെയ്തിട്ടുണ്ടെന്നായിരുന്നു അമല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു പോസ്റ്റ്.

ALSO READ ; ഇനി പാക്കപ്പ് ! വിവാഹം കഴിഞ്ഞയുടന്‍ തന്നെ മറ്റൊരു സന്തോഷ വാര്‍ത്ത പങ്കുവെച്ച് മാളവിക; സന്തോഷത്തോടെ ആരാധകര്‍

അമലയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു,

‘ഏറെ വൈകിയും രാത്രികളില്‍ എനിക്കൊപ്പമിരുന്ന് എന്റെ അസ്വസ്ഥതകളെ സൗമ്യമായി ലഘൂകരിച്ചു. നിങ്ങള്‍ എനിക്ക് പകര്‍ന്നു തന്ന ശക്തമായ വാക്കുകള്‍ എന്റെ കരുത്ത് കൂട്ടി. ഈ ഗര്‍ഭകാല യാത്രത്തില്‍ എനിക്കൊപ്പം ഉറച്ചു നിന്നതിന് നന്ദി. എന്റെ ആത്മവിശ്വാസം ചോര്‍ന്നൊലിക്കുന്ന ഏറ്റവും ചെറിയ നിമിഷങ്ങളില്‍ പോലും എനിക്ക് താങ്ങായി നിങ്ങള്‍ താഴേക്ക് പറന്നിറങ്ങിയത് നിങ്ങളോടുള്ള നന്ദിയും സ്‌നേഹവും കൂട്ടി.

നിങ്ങളെപ്പോലെ ഒരു മനുഷ്യനെ അര്‍ഹിക്കാന്‍ ഞാന്‍ ഈ ജീവിതത്തില്‍ തീര്‍ച്ചയായും എന്തെങ്കിലും നല്ലത് ചെയ്തിരിക്കണം. എന്റെ കരുത്തിന്റെയും സ്‌നേഹത്തിന്റെയും അചഞ്ചലമായ പിന്തുണയുടെയും ഉറവിടമായതിന് നന്ദി. വാക്കുകള്‍ക്ക് പ്രകടിപ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News