‘എനിക്കിപ്പോള്‍ 9 മാസമായി, ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍’; നിറവയറുമായി അമല പോളിന്റെ റാംപ് വാക്ക്

ഗര്‍ഭിണികള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഷോയ്ക്ക് വേദിയായി കൊച്ചി. കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് കൊച്ചിയും, KLF നിര്‍മല്‍ കോള്‍ഡ് പ്രസ് വിര്‍ജിന്‍ കോക്കനട്ട് ഓയിലും സംയുക്തമായി അവതരിപ്പിക്കുന്ന ‘കിന്‍ഡര്‍ താരാട്ടഴക് സീസണ്‍ 3’ ആണ് കൊച്ചിയില്‍ അരങ്ങേറിയത്. അമ്മയാകാന്‍ ഒരുങ്ങുന്ന അഭിനേത്രി അമല പോളിന്റെ സാന്നിധ്യം ഫാഷന്‍ ഷോയെ കൂടുതല്‍ ആകൃഷ്ടമാക്കി.

അന്താരാഷ്ട്ര മാതൃദിനത്തോട് അനുബന്ധിച്ചാണ് ഗര്‍ഭിണികള്‍ക്കായുള്ള ഫാഷന്‍ ഷോ കൊച്ചിയില്‍ അരങ്ങേറിയത്. നൂറ് കണിക്കിന് ഗര്‍ഭിണികളാണ് ഫാഷന്‍ ഷോയില്‍ അണിനിരന്നത്. അമ്മയാവാന്‍ തയാറെടുക്കുന്ന അഭിനേത്രി അമല പോളാണ് മുഖ്യ അതിഥിയായി ഫാഷന്‍ ഷോയില്‍ എത്തിയത്. ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്ന് അമല പോള്‍ പറഞ്ഞു. റാംപില്‍ ചുവട് വെയ്ക്കാന്‍ അമലയും മത്സരാര്‍ത്ഥികളും മറന്നില്ല.

Also Read: കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയില്‍ വാഹനാപകടം

കൊറിയോഗ്രാഫറായ ദാലു കൃഷ്ണദാസ്, ജേര്‍ണലിസ്റ്റും അവതാരികയുമായ ധന്യ വര്‍മ്മ, നടിയും മോഡലുമായ സരിത രവീന്ദ്രനാഥ് എന്നിവരാണ് ജഡ്ജസായി എത്തിയത്. കഴിഞ്ഞ വര്‍ഷം നൂറോളം ഗര്‍ഭിണികള്‍ പങ്കെടുപ്പിച്ചു കൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, നേടിയ ഫാഷന്‍ ഷോ ഈ തവണ വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നത്. ഗര്‍ഭകാലം ആഘോഷകരമാക്കുക എന്ന ഉദ്ദേശത്തോടുകൂടിയും, ഇതേ കാലയളവുകളില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം,ഡിപ്രഷന്‍ പോലുള്ള മെഡിക്കല്‍ കണ്ടീഷനുകളെ തരണം ചെയ്യുന്നതിനും ഇത്തരം ആഘോഷങ്ങള്‍ സഹായകമാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News