‘എനിക്കിഷ്ടമുള്ളത് ഞാൻ ധരിക്കുന്നു, വസ്ത്രധാരണത്തിൽ പ്രശ്‌നമുണ്ടെന്ന് കരുതുന്നില്ല’, കാസക്ക് കിടിലൻ മറുപടിയുമായി അമല പോൾ

വസ്ത്രധാരണത്തിന്റെ പേരിൽ തന്നെ വിമർശിച്ച കാസയ്ക്ക് കിടിലൻ മറുപടിയുമായി നടി അമല പോൾ രംഗത്ത്. വസ്ത്രധാരണത്തിൽ പ്രശ്‌നമുണ്ടെന്ന് കരുതുന്നില്ലെന്ന് അമലാപോൾ പറഞ്ഞു. ഇഷ്ടമുള്ള വസ്ത്രമാണ് ധരിക്കുന്നതിനും, എന്ത് ധരിക്കുന്നു അതിൽ താൻ ശ്രദ്ധിക്കാറില്ലെന്നും പുതിയ ചിത്രമായ ലെവല്‍ ക്രോസിന്‍റെ പ്രചാരണത്തിനിടെ പറഞ്ഞു.

ALSO READ: ‘കോടികളുടെ എസ്‌സിഎസ്ടി ഫണ്ട് ഇനി നൽകുന്നത് പശുക്കൾക്ക്’, വിചിത്ര നടപടിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍

‘എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് ഞാൻ ധരിച്ചത്, ഞാൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ ഞാൻ കരുതുന്നില്ല. ചിലപ്പോൾ അത് ക്യാമറയിൽ കാണിച്ച വിധം അനുചിതമായതായിരിക്കാം. കാരണം, അവിടെ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് ഞാൻ ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ല. പക്ഷെ അത് എങ്ങനെയാണ് പുറത്ത് പ്രദർശിക്കപ്പെട്ടത് എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല. അതിൽ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല’, അമല പോൾ പറഞ്ഞു.

ALSO READ: ചങ്ക്‌സിനൊപ്പം മാര്‍ച്ച് ചെയ്ത് ഇന്ദ്രജിത്ത്; സൈനിക സ്‌കൂളില്‍ സഹപാഠികള്‍ക്കൊപ്പം താരം, ചിത്രങ്ങള്‍ വൈറല്‍

ചിത്രത്തിന്റെ തന്നെ മറ്റൊരു പ്രമോഷനിടെ വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാട്ടി നടിക്കെതിരെ ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. ക്രിസ്ത്യാനിയായ അമല വൈദികര്‍ വേദിയിലിരിക്കുമ്പോള്‍ ഈ രീതിയില്‍ വസ്ത്രം ധരിച്ച് വരരുതായിരുന്നുവെന്നും ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ ഉപദേശിച്ചിരുന്നു. ഈ ഉപദേശങ്ങൾക്കും ക്രിസ്ത്യൻ സംഘടനയായ കാസയുടെ വിമർശനത്തിനുമെതിരെയാണ് ഇപ്പോൾ നടി പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News