‘ആര്‍ട്ടിസ്റ്റ്’ എന്ന മലയാള ചിത്രത്തിൽ ആന്‍ അഗസ്റ്റിന്‍ ചെയ്ത ആ കഥാപാത്രം താന്‍ ചെയേണ്ടതായിരുന്നെന്ന് അമല പോൾ. സംവിധായകൻ ശ്യാമ പ്രസാദ് ആദ്യം തന്നോടാണ് കഥ പറഞ്ഞെതെന്നും തനിക്ക് ആ കഥാപാത്രം വളരെ ഇഷ്ടപ്പെട്ടെന്നും അമല പോള്‍ പറഞ്ഞു. എന്നാല്‍ ആ സമയത്ത് തന്റെ ഒരു തെലുങ്ക് ചിത്രത്തിന്റെ ഡേറ്റുമായി അത് ക്ലാഷ് വന്നത് കൊണ്ട് മാത്രമാണ് തനിക്ക് ആ പടം ചെയ്യാൻ കഴിയാതിരുന്നത് എന്ന് അമല കൂട്ടിച്ചേർത്തു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിലാണ് നടിയുടെ തുറന്നുപറച്ചിൽ.
Also read:ഇത് വിമർശനമോ, വ്യക്തിഹത്യയോ? ; ‘വാഴ’ സിനിമയിലെ അഭിനേതാക്കൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപവർഷം
‘ആര്‍ട്ടിസ്റ്റില്‍ ആന്‍ അഗസ്റ്റിന്‍ ചെയ്ത കഥാപാത്രം ഞാൻ ചെയേണ്ടതായിരു. ശ്യാമ പ്രസാദ് ആദ്യം എന്നോടാണ് കഥ വന്ന് പറഞ്ഞത്. എനിക്ക് ആ കഥാപാത്രം വളരെ ഇഷ്ട്ടപ്പെട്ടു. എന്നാല്‍ ആ സമയത്ത് തന്റെ ഒരു തെലുങ്ക് പടത്തിന്റെ ഡേറ്റുമായി അത് ക്ലാഷ് വന്നത് കൊണ്ട് എനിക്ക് ചെയ്യാൻ പറ്റാതിരുന്നത്.സിനിമ ഇറങ്ങിയതിന് ശേഷം തിയേറ്ററില്‍ അത് കണ്ടപ്പോള്‍ വിഷമമായി. എനിക്ക് ചെയ്യാന്‍ പറ്റിയെങ്കില്‍ ഞാൻ ഒരുപാട് എന്ന് ആഗ്രഹിച്ചുപോയി’ അമല പോള്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here