‘എന്റെ എല്ലാ മുൻകാമുകന്മാരും കാണുക’; വിവാഹ വാർഷികാഘോഷ നിമിഷങ്ങൾ പങ്കുവെച്ച് അമല പോൾ

വിവാഹ വാർഷികാഘോഷ നിമിഷങ്ങൾ പങ്കുവെച്ച് നടി അമല പോൾ. നടിയും ഭർത്താവും കുഞ്ഞും കുമരകം വേമ്പനാട്ട് കായലിനു നടുവില്‍ പ്രത്യേകം ഒരുക്കിയ വേദിയിലാണ് വിവാഹ വാർഷികം ആഘോഷിച്ചത്. നടി വീഡിയോ സഹിതം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.

Also read: തിരക്കാഴ്ചയുടെ ഉത്സവമേളം ആരംഭിക്കുകയായി; 29-ാമത് ഐഎഫ്എഫ്കെ ക്ക് 13ന് തിരി തെളിയും

‘എന്നെ എന്നും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രിയപ്പെട്ട ഭർത്താവിന് വിവാഹ വാർഷിക ആശംസകൾ. എന്നും എപ്പോഴും പ്രണയിക്കുന്ന താങ്കളെ ലഭിച്ച ഞാനെത്ര ഭാഗ്യവതിയാണെന്ന് ഈ വിവാഹവാർഷിക ദിനത്തിൽ ലഭിച്ച സമ്മാനം എന്നെ ഓർമപ്പെടുത്തുന്നു. എന്നോട് വിവാഹാഭ്യർഥന നടത്തിയ ദിവസം മുതൽ നീ എനിക്ക് തരുന്ന മധുരതരമായ ഓരോ സർപ്രൈസും നമ്മുടെ ബന്ധം ഊട്ടിയുറപ്പിക്കാൻ നീ എടുക്കുന്ന പരിശ്രമങ്ങൾക്കുള്ള തെളിവാണ്. സാഹസികതയുടെയും സ്നേഹത്തിന്റെയും പുഞ്ചിരിയുടെയും ഒരു ജീവിതകാലം നമുക്ക് ലഭിക്കട്ടെ. ഒപ്പം എന്റെ എല്ലാ മുൻകാമുകന്മാരും യഥാർഥ പ്രണയമെന്തെന്ന് കാണുക’– വിവാഹവാർഷികാഘോഷത്തിന്റെ നിമിഷങ്ങൾ പങ്കുവെച്ച് അമല പോൾ കുറിച്ചു.

കഴിഞ്ഞ നവംബറിലായിരുന്നു അമലയുടേയും ജഗദ് ദേശായിയുടേയും വിവാഹം നടന്നത്. ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചത് അടുത്തിടെയാണ്. ഇളൈയ്‌ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. അമല പോൾ അവസാനമായി അഭിനയിച്ച സിനിമ ആസിഫ് അലി നായകനായെത്തിയ ‘ലെവൽ ക്രോസി’ലാണ് പൃഥ്വിരാജ് നായകനായെത്തിയ ആടുജീവിതമാണ് ഈ വർഷം അമലയുടേതായി തിയറ്ററുകളിലെത്തിയ മറ്റൊരു സിനിമ. നിലവിൽ പുതിയ പ്രോജക്ടുകളിലൊന്നും നടി കരാർ ഒപ്പിട്ടിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News