ആസിഫിനെ ഓര്‍ത്ത് അഭിമാനം; പിന്തുണയുമായി അമല പോള്‍

ആസിഫ് അലിയെ പിന്തുണച്ചു നടി അമല പോള്‍. താരത്തിനുണ്ടായ അപമാനത്തില്‍ ദുഖമുണ്ടെന്നു പറഞ്ഞ അമല അദ്ദേഹത്തിനെ ഓര്‍ത്ത് അഭിമാനമാണെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം മനോരഥങ്ങള്‍ എന്ന ആന്‍തോളജി ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് സംഗീത സംവിധായകന്‍ രമേശ് നാരായണന്‍ മൊമന്റോ നല്‍കാന്‍ വന്ന ആസിഫ് അലിയെ അപമാനിച്ചത്. ഇതോടെ രമേഷ് നാരായണന് എതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.

ALSO READ: ഗുജറാത്തിലെ വൈറസ് ബാധ; മരണം 8 ആയി

ജീവിതത്തില്‍ പലവിധത്തിലുള്ള വിഷമ ഘട്ടങ്ങളുണ്ടാകാം. പലരും താഴ്ത്താന്‍ ശ്രമിക്കും. പക്ഷേ ഇന്നലെ എന്റെ സുഹൃത്ത് ആ സാഹചര്യം നന്നായി കൈകാര്യം ചെയ്തതില്‍ അഭിമാനമുണ്ടെന്നും അമല കൂട്ടിച്ചേര്‍ത്തു.

ALSO READ:  പൊണ്ണത്തടി കുറയാന്‍ നാരങ്ങ വെള്ളം കുടിച്ചാല്‍ മതിയോ ? അറിയാം ഈ കാര്യങ്ങള്‍

ആസിഫ് എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനും ആത്മാര്‍ത്ഥ സുഹൃത്തുമായ ആസിഫ് ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തിലൂടെ കടന്നുപോയി. അത് നന്നായി കൈകാര്യം ചെയ്തു. ഇത്തരം അപ്രതീക്ഷിതമായ പലതും ജീവിതത്തില്‍ സംഭവിക്കാം. ആളുകള്‍ നമ്മളെ താഴ്ത്തിക്കെട്ടാം. എന്തും സംഭവിക്കാം. എങ്ങനെ അതിനെ നിങ്ങള്‍ കൈകാര്യം ചെയ്യുന്നോ അതാണ് നിങ്ങളെ പ്രത്യേകയുള്ളവനാക്കുന്നത്. എന്റെ ഏറ്റവും പ്രിയപ്പെട്ട സഹപ്രവര്‍ത്തകനാണ് അദ്ദേഹം എന്നും അമല പുതിയ പ്രമോഷന്റെ ഭാഗമായുള്ള ചടങ്ങില്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News