‘ചുരുക്കം ചില സിനിമകളില്‍ മാത്രമാണ് പൃഥ്വിരാജ് എന്ന അഭിനേതാവിനെ കാണാന്‍ ക‍ഴിഞ്ഞത്, ആ ചിത്രങ്ങള്‍ ഇവയാണ്’- അമല പോള്‍

ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം ആടുജീവിത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. മാര്‍ച്ച് 28ന് ചിത്രം പ്രേക്ഷകരിലേക്കെത്തുകയാണ്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നജീബായി എത്തുന്നത് പൃഥ്വിരാജാണ്. നജീബിന്റെ സൈനുവായി അഭിനയിക്കുന്നത് അമല പോളാണ്.

Also Read: നീറ്റ് യു.ജി 2024 അപേക്ഷകള്‍ തിരുത്താന്‍ അവസരം; കറക്ഷന്‍ വിന്‍ഡോ തുറന്നു

സിനിമയുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ പൃഥ്വിരാജിനെ കുറിച്ച് സംസാരിക്കുകയാണ് അമല പോള്‍. പൃഥ്വിരാജിന്റെ മിക്ക സിനിമകളിലും നാം പൃഥ്വിയെ തന്നെയാണ് കാണുന്നതെന്നും കുറച്ച് സിനിമകള്‍ മാത്രമേ അദ്ദേഹത്തിലെ അഭിനേതാവിനെ ഉപയോഗിച്ചിട്ടുള്ളുവെന്നും അങ്ങനൊരു സിനിമയാണ് ആടുജീവിതമെന്നും അമല പറഞ്ഞു.

‘പൃഥ്വി എനിക്ക് നജീബാണ്, അത് കഴിഞ്ഞേ പൃഥ്വി വരികയുള്ളൂ. പൃഥ്വിരാജിന്റെ മിക്ക സിനിമകളിലും നാം പൃഥ്വിയായി തന്നെയാണ് കാണുന്നത്. ക്ലാസ്‌മേറ്റ്‌സ്, ഇന്ത്യന്‍ റുപ്പി എന്നീ സിനിമകളിലൊക്കെയാണ് കഥാപാത്രത്തെ കണ്ടിട്ടുള്ളത്. നല്ല കഴിവുള്ള അഭിനേതാവാണ് പൃഥ്വി. എന്നാല്‍ ചില സിനിമകള്‍ മാത്രമേ അദ്ദേഹത്തെ അഭിനേതാവ് എന്ന നിലയില്‍ ഉപയോഗിച്ചിട്ടുള്ളൂ’- അമല പോള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News