ആഘോഷവും കരച്ചിലുമായി ഒരടിപൊളി കല്യാണം; അമലയും ജഗദും ഇനി ഒരുമിച്ച്, വിവാഹ വീഡിയോ വൈറൽ

നടി അമല പോളിന്റെ വിവാഹ വിഡിയോ പുറത്ത്. മാജിക് മോഷൻ മീഡിയയാണ് താരത്തിന്റെ വിവാഹ വിഡിയോ റിലീസ് ചെയ്തത്. കുടുബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിൽ വച്ചായിരുന്നു അമല പോളിന്റെയും ജഗദ് ദേശായിയുടെയും വിവാഹം.

Also Read; ‘കൈപിടിച്ച് നടത്തിയവന്‍ ആകാശയാത്ര ഒരുക്കിയപ്പോള്‍’; ഒരു സര്‍പ്രൈസ് കഥ വൈറല്‍

കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം നടന്നത്. കുടുംബാംഗങ്ങളുടെ മനോഹരവും വികാരനിർഭരമായ നിമിഷങ്ങളും വിഡിയോയിൽ കാണാം. ഗുജറാത്ത് സ്വദേശിയാണ് വരൻ ജഗദ്. ടൂറിസം–ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ജഗദ് ജോലി ചെയ്യുന്നത്. നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസ് ആയിട്ടാണ് ഇപ്പോൾ ജഗദിന്റെ ജോലി.

Also Read; പ്രാര്‍ഥന ഫലിച്ചില്ല; ക്ഷേത്രത്തിന് നേരെ ബോംബേറ്; പ്രതി പിടിയിൽ

തന്റെ അവധിക്കാലയാത്രകൾക്കിടെയാണ് അമല പോൾ ജഗദിനെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതുമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഗോവയിലാണ് ജഗദിന്റെ താമസം. ജോലിയുടെ ഭാഗമായി ഗുജറാത്തിൽ നിന്നും ജഗദ് ഇവിടേയ്ക്ക് താമസം മാറ്റിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News