പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആറാം മെഡല്‍; പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വെങ്കലം സ്വന്തമാക്കി അമന്‍ സെഹ്‌റാവത്ത്

Aman Sehrawat

പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആറാം മെഡല്‍. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ അമന്‍ സെഹ്‌റാവത്താണ് വെങ്കലം സ്വന്തമാക്കിയത്. വെങ്കല മെഡല്‍ പോരാട്ടത്തില്‍ പോര്‍ട്ടോറിക്കന്‍ താരം ഡാരിയന്‍ ക്രൂസിനെ തകര്‍ത്താണ് അമന്‍ ഇന്ത്യക്കായി മെഡല്‍ നേട്ടം കുറിച്ചത്.

Also Read : ഹൃദയംതൊടും ആ കുറിപ്പ്…; പടിയിറങ്ങിയ പെപ്പെയെക്കുറിച്ച് റൊണാള്‍ഡോ, ഏറ്റെടുത്ത് ആരാധകര്‍

ഗോള്‍ഫ് മത്സരത്തില്‍ വനിതകളുടെ വ്യക്തികതാ വിഭാഗത്തില്‍ ദിക്ഷ ദാഗറും വനിതകളുടെ 57 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ റീതികയും ഇന്ത്യക്കായി ഇന്ന് ഇറങ്ങും. നിലവില്‍ ഒരു വെള്ളിയും അഞ്ച് വെങ്കലവും ഇന്ത്യയുടെ മെഡല്‍ നേട്ടം.

ഹരിയാന സ്വദേശിയായ അമന്‍ 2023 ഏഷ്യന്‍ ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവാണ്. കഴിഞ്ഞ വര്‍ഷം നടന്ന സീനിയര്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണവും നേടിയിട്ടുണ്ട്. പാരിസില്‍ ഇന്ത്യന്‍ ഗുസ്തി സംഘത്തിലെ ഏക പുരുഷ താരം കൂടിയാണ് ഈ ഇരുപത്തൊന്നുകാരന്‍.

ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഒളിംപിക്‌സ് മെഡല്‍ ജേതാവാണ് അമന്‍. ജൂലൈ 16 നാണ് അമന് 21 വയസ് പൂര്‍ത്തിയായത്. പി.വി. സിന്ധുവിനെ മറികടന്നാണ് അമന്‍ ഈ നേട്ടം കൈവരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News