അത് ഉറപ്പിക്കാം ‘അമര്‍ അക്ബര്‍ അന്തോണി’ രണ്ടാം ഭാഗം വരുന്നു

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ചിത്രം അമര്‍ അക്ബര്‍ അന്തോണിക്ക് രണ്ടാം ഭാഗം വരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മലയാളികളെ ചിരിപ്പിക്കാന്‍ അമറും അക്ബറും അന്തോണിയും വീണ്ടും എത്തുന്നു എന്നാണ് ലഭിക്കുന്ന വിവരം. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് അമര്‍ അക്ബര്‍ അന്തോണിയുടെ തിരക്കഥ ഒരുക്കിയത്.

also readയുപിയില്‍ യുവാവിന് മര്‍ദനം; ദേഹത്ത് മൂത്രമൊഴിച്ചു, വീഡിയോ

ഡാന്‍സ് പാര്‍ട്ടി എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ വിഷ്ണു പങ്കവെച്ചത്. അമര്‍ അക്ബര്‍ അന്തോണിയുടെ ഒരു സീക്വല്‍ നമ്മള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. കാര്യങ്ങള്‍ എല്ലാം ശരിയാകുമ്പോള്‍ വഴിയെ അറിയിക്കാം. ഷാഫി സാറിന് വേണ്ടി ഒരു തിരക്കഥ എഴുതി കൊണ്ടിരിക്കുയാണ്’ എന്നായിരുന്നു വിഷ്ണുവിന്റെ വാക്കുകള്‍.

also readനവകേരള സദസ് ഇന്നു മുതല്‍ മലപ്പുറത്ത്വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, പ്രയാഗ മാര്‍ട്ടിന്‍ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡാന്‍സ് പാര്‍ട്ടി. ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം ഡിസംബറിലാണ് തിയറ്ററുകളില്‍ എത്തുക. ഒരു ഫാമിലി ഫണ്‍ എന്റര്‍ടെയ്‌നര്‍ മൂഡില്‍ മുന്നോട്ട് പോകുന്ന ചിത്രം കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News