‘അമരം’ ഇന്നും മലയാള സിനിമയുടെ അമരത്ത് തന്നെ, റിലീസ് ചെയ്ത് 33 വർഷത്തിനു ശേഷവും കാണികൾക്ക് ആവേശമായി അച്ചൂട്ടിയും മകളും

റിലീസ് ചെയ്ത് 33 വർഷത്തിനു ശേഷവും ഒരു സിനിമ കാണികളിൽ ആവേശം തീർത്ത് ആർത്തലക്കുന്നത് അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. അതുപോലെതന്നെ, തലമുറകളെത്ര കഴിഞ്ഞിട്ടും തങ്ങളന്ന് ഒരുക്കിയ ഒരു കലാസൃഷ്ടിയോട് ആസ്വാദകർ കാണിക്കുന്ന സ്നേഹവും പരിഗണനയും നേരിൽ കണ്ട് അനുഭവിക്കാനാകുന്നത് ഏതൊരു കലാകാരനും അഭിമാനിക്കാനാകുന്നതുമാണ്.

അത്തരത്തിലൊരു അപൂർവമായ ഒത്തുചേരലും അനുഭവവുമായിരുന്നു ഐഎഫ്എഫ്കെയുടെ ആറാം ദിനത്തിൽ ഛായാഗ്രാഹകൻ മധു അമ്പാട്ടിന് ഉണ്ടായത്. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മധു അമ്പാട്ട് റെട്രോസ്‌പെക്റ്റീവ് വിഭാഗത്തിൽ ഉൾപ്പെടുത്തി മലയാള ചലച്ചിത്രം ‘അമരം’ പ്രദർശിപ്പിച്ചപ്പോൾ ഛായാഗ്രാഹകൻ മധു അമ്പാട്ടും കാണികളിലൊരുവനായി പ്രദർശന വേദിയിലുണ്ടായിരുന്നു.

ALSO READ: സാമ്പത്തിക ക്രമക്കേട്; മുസ്ലിം ലീഗ് ഭരിക്കുന്ന സർവീസ് സഹകരണ ബാങ്കിലേക്ക് സിപിഐഎം ജനകീയ മാർച്ച് നടത്തി

ലോഹിതദാസ് തിരക്കഥയെഴുതി ഭരതൻ സംവിധാനം ചെയ്ത് 1991ൽ പുറത്തിറങ്ങിയ ചിത്രത്തിലെ പല രംഗങ്ങൾക്കും വൻ കൈയടിയാണ് കാണികളിൽ നിന്നും ലഭിച്ചത്. വെറുമൊരു സിനിമയായി മാത്രമല്ല, സിനിമയുടെ ഭാഗമായ മണ്മറഞ്ഞു പോയ കലാകാരന്മാരുടെ ഓർമ പുതുക്കൽ വേദി കൂടിയായിരുന്നു അമരത്തിൻ്റെ പ്രദർശന വേദി.

സിനിമ കണ്ടിറങ്ങിയ മധു അമ്പാട്ട് ഈ സിനിമയിലെ എല്ലാ രംഗങ്ങളും തനിക്ക് പ്രിയപ്പെട്ടതാണെന്ന് ചോദ്യോത്തര വേളയിൽ പ്രതികരിച്ചു. സിനിമാ ജീവിതത്തിൽ 50 വർഷം തികയ്ക്കുന്ന മധു അമ്പാട്ടിനോടുള്ള ആദരസൂചകമായാണ് മേളയിൽ ‘അമരം’ പ്രദർശിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News