‘ഇത് റിയൽ വൈഫിനുള്ള സർപ്രൈസ്’; വീട്ടിൽ പട്ടാളവേഷത്തിൽ നടൻ ശിവകാർത്തികേയൻ; വീഡിയോ വൈറൽ

ശിവകാർത്തികേയൻ നായകനായ ‘അമരൻ’ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രത്തിലെ പട്ടാളക്കാരനായുള്ള ശിവകാർത്തികേയന്റെ പ്രകടനത്തിന് നിരവധിപേരാണ് അഭിനന്ദനം അറിയിക്കുന്നത്. ഇപ്പോഴിതാ ശിവകാർത്തികേയൻ തന്റെ സോഷ്യൽമീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറലാകുന്നത്. ഭാര്യ ആർതിയുടെ പിറന്നാളിന് ആശംസകൾ അറിയിച്ചാണ് ശിവകാർത്തികേയന്റെ ഈ വീഡിയോ.അമരനിലെ പട്ടാള വേഷത്തിൽ വീട്ടിലെത്തി ഭാര്യയെ സർപ്രൈസ് ചെയ്യിപ്പിക്കുന്ന വീഡിയോ ആണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവച്ചിരിക്കുന്നത്.

ഇതിനോടകം നിരവധിയാളുകളാണ് ഈ വീഡിയോക്ക് പ്രതികരിച്ചിരിക്കുന്നത്. അടുക്കളയിൽ തിരിഞ്ഞുനിൽക്കുന്ന ആർതിയുടെ പിന്നിലൂടെ നടൻ ചെല്ലുകയാണ്. തിരിഞ്ഞുനോക്കുന്ന ആർതി ശിവകാർത്തികേയനെ കാണുമ്പോഴുള്ള ഞെട്ടിയ നോട്ടവും പിന്നീടുള്ള റിയാക്ഷനുമെല്ലാം താരത്തിന്റെ ഈ വീഡിയോയിൽ ഉണ്ട്.

ഈ വർഷം തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും അധികം പണം നേടുന്ന സിനിമകളിൽ രണ്ടാം സ്ഥാനത്ത് അമരൻ എത്തിയിരിക്കുകയാണ്. അമരൻ ബോക്സ് ഓഫീസിൽ 250 കോടിയും മറികടന്നു. തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ 100 കോടിയിലധികം രൂപ നേടി. രജനികാന്തിന്റെ വേട്ടയ്യൻ ഉൾപ്പടെയുള്ള സിനിമകളുടെ കളക്ഷൻ മറികടന്നാണ് സിനിമയുടെ ഈ നേട്ടം. നിലവിൽ വിജയ് ചിത്രം ഗോട്ടാണ് തമിഴ്‌നാട് ബോക്സ്ഓഫീസിൽ ഏറ്റവും അധികം പണം വാരിയ സിനിമ.

ALSO READ: സൽമാൻ ഖാന് നേരെയുള്ള വധഭീഷണിയിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

സായ് പല്ലവി ആണ് ചിത്രത്തിലെ നായിക .കമൽ ഹാസന്റെ രാജ് കമൽ ഫിലിംസും സോണി പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News