അമരൻ ചിത്രത്തിലെ നമ്പർ വിവാദം; ഒടുവിൽ ആ രംഗം നീക്കം ചെയ്തു

അമരൻ സിനിമയിലെ നമ്പർ വിവാദത്തിൽ ഒടുവിൽ ആ രംഗം നീക്കം ചെയ്തു. ചെന്നൈയിലെ എൻജിനീയറിങ് വിദ്യാർത്ഥിയുടെ പരാതിയിലാണ് നടപടി. സിനിമയിൽ സായ് പല്ലവിയുടേതായി നൽകിയത് വിദ്യാർത്ഥിയുടെ നമ്പറാണ്. ആ സിനിമ ഇറങ്ങിയ ശേഷം നിരവധിപേർ വിളിച്ചു ശല്യം ചെയ്യുന്നുവെന്ന് വിദ്യാർത്ഥി പരാതി നൽകിയിരുന്നു.

Also read: ഐഎഫ്എഫ്കെ : സമകാലിക സിനിമ വിഭാഗത്തിൽ ഹോംഗ് സാങ് സൂവിന്റെ 4 ചിത്രങ്ങൾ

അതേസമയം, അമരന്‍ സിനിമയില്‍ തന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചതിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥിയോട് മാപ്പ് പറഞ്ഞ് നിര്‍മാതാക്കള്‍ രംഗത്ത്. തന്റെ ഫോണ്‍ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ചെന്നൈയിലെ എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിയായ വി.വി. വാഗീശന്‍ അമരന്‍ സിനിമയുടെ നിര്‍മാതാക്കള്‍ക്ക് എതിരെ വക്കീല്‍ നോട്ടീസയക്കുകയായിരുന്നു.

വി.വി. വാഗീശനുണ്ടായ അസൗകര്യത്തില്‍ മാപ്പ് പറയുന്നതായും ചിത്രത്തില്‍ നിന്ന് ഫോണ്‍ നമ്പര്‍ നീക്കിയതായും രാജ് കമല്‍ അറിയിച്ചു. കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച സിനിമയായിരുന്നു അമരന്‍.

Also read: ‘ആ നടന്റെ വാക്കുകൾ എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി’: തെസ്നി ഖാൻ

നവംബര്‍ 21നായിരുന്നു വിദ്യാര്‍ത്ഥി നോട്ടീസ് അയച്ചത്. സിനിമയില്‍ സായ് പല്ലവി അവതരിപ്പിച്ച ഇന്ദു റെബേക്ക വര്‍ഗീസിന്റേതായി കാണിക്കുന്ന ഫോണ്‍ നമ്പര്‍ തന്റേതാണ് എന്നും തുടര്‍ച്ചയായി കോളുകള്‍ വരുന്നതോടെ പഠിക്കാനോ ഉറങ്ങാനോ പറ്റുന്നില്ലെന്നും മാനസികമായ ബുദ്ധിമുട്ടുകള്‍ ഇത് കാരണം സൃഷ്ടിക്കപ്പടുന്നുണ്ടെന്നും വിദ്യാര്‍ത്ഥി പരാതി പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News