ബിഗ് സല്യൂട്ട് ശിവകാര്‍ത്തികേയന്‍ & സായ് പല്ലവി, ഒറ്റദിവസം കൊണ്ട് വാരിക്കൂട്ടിയത് കോടികള്‍; അമരന്‍ സൂപ്പര്‍ ഹിറ്റ്..!

ഈ ദീപാവലി തനിക്കുള്ളതാണെന്ന് ശിവകാര്‍ത്തികേയന്‍ നേരത്തെ പറഞ്ഞിരുന്നു. അത് അക്ഷരാര്‍ത്ഥത്തില്‍ സത്യമാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ശിവകാര്‍ത്തികേയന്റെ ഏറ്റവും പുതിയ റിലീസ് ചിത്രം അമരന്‍ ഒറ്റദിവസം കൊണ്ട് 21 കോടിരൂപയിലധികം ചിത്രം വാരിക്കൂട്ടിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ചിത്രത്തിന് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 15 കോടി ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. വിജയ് ചിത്രം ‘ഗോട്ട്’ രജനികാന്തിന്റെ ‘വേട്ടയന്‍’ കമല്‍ഹാസന്റെ ‘ഇന്ത്യന്‍ 2’ എന്നീ സിനിമകളെക്കാള്‍ തുക റിലീസ് ദിനത്തില്‍ തന്നെ അമരന്‍ സ്വന്തമാക്കിയിരിക്കുകയാണ്. 2014-ലെ ഭീകരാക്രമണത്തില്‍ കശ്മീരിലെ ഷോപ്പിയാനില്‍ വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘അമരന്‍’. മേജര്‍ മുകുന്ദ് ആയി ശിവകാര്‍ത്തികേയനും ഭാര്യ ഇന്ദു റെബേക്കയായി സായ് പല്ലവിയുമാണ് എത്തിയത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജ്കുമാര്‍ പെരിയസാമിയാണ്.ഈ സിനിമ ശിവകാര്‍ത്തികേയന്റെ കരിയര്‍ ബെസ്റ്റില്‍ ഒന്നായിരിക്കും എന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത്.

ALSO READ:ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി ലക്കി ഭാസ്‌ക്കര്‍; ആദ്യ ദിനം വമ്പൻ കളക്ഷൻ

ശിവകാര്‍ത്തികേയന്റെ വാക്കുകള്‍;

‘എന്റെയും ദുല്‍ഖറിനെയും കരിയര്‍ തമ്മില്‍ ഒരു കോമണ്‍ ഫാക്ടര്‍ ഉണ്ട്. ഞങ്ങള്‍ രണ്ട് പേരുടെയും ആദ്യ സിനിമ പുറത്തിറങ്ങിയത് ഒരേ ദിവസമാണ്. 2012 ഫെബ്രുവരി മൂന്നിനാണ് എന്റെ ആദ്യത്തെ ചിത്രം മറീനയും ദുല്‍ഖറിന്റെ സെക്കന്റ് ഷോയും റിലീസായത്. ദുല്‍ഖറിന്റെ സിനിമകള്‍ വിജയിക്കുമ്പോഴെല്ലാം എനിക്ക് വളരെ സന്തോഷമാണ്. അദ്ദേഹത്തിനും തിരിച്ച് അങ്ങനെ തന്നെയാണ്’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News