അച്ഛന്‍ സുഖമായിരിക്കുന്നു; അമര്‍ത്യ സെന്നിന്റെ മരണവാര്‍ത്ത നിഷേധിച്ച് മകള്‍

പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യ സെന്നിന്റെ മരണവാര്‍ത്ത് നിഷേധിച്ച് മകള്‍ നന്ദന ദേബ്. എക്‌സിലൂടെയാണ് നന്ദന പിതാവിന്റെ മരണവാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയത്.

Also Read : കൈരളി ന്യൂസ് എക്സ്ക്ലൂസീവ്: കരുവന്നൂർ കേസില്‍ ഇ ഡി തെറ്റ് സമ്മതിച്ചു, അരവിന്ദാക്ഷൻ്റെ അമ്മയുടെ അക്കൗണ്ടിനെ കുറിച്ചുള്ള ആരോപണത്തില്‍ നിന്ന് പിന്മാറി

‘സുഹൃത്തുക്കളേ, നിങ്ങളുടെ ഉത്കണ്ഠയ്ക്ക് നന്ദി, പക്ഷേ ഇത് വ്യാജ വാര്‍ത്തയാണ്, ബാബ പൂര്‍ണ്ണമായും സുഖമായിരിക്കുന്നു. കേംബ്രിഡ്ജില്‍ കുടുംബത്തോടൊപ്പം ഞങ്ങള്‍ ഒരു മനോഹരമായ ഒരാഴ്ച ചെലവഴിച്ചിരുന്നു.’- മകള്‍ പറഞ്ഞു.

Also Read : ഇസ്രയേലിനൊപ്പമെന്ന് ആവർത്തിച്ച് നരേന്ദ്രമോദി

സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാന ജേതാവായ ക്ലോഡിയ ഗോള്‍ഡിനാണ് അമര്‍ത്യ സെന്‍ അന്തരിച്ചുവെന്ന് എക്‌സിലൂടെ അറിയിച്ചത്. വളരെ മോശം വാര്‍ത്തയാണെന്നും തന്റെ പ്രിയപ്പെട്ട പ്രൊഫസര്‍ മരിച്ചെന്നുമായിരുന്നു ക്ലോഡിയ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News