ആമയിഴഞ്ചാൻ തോട് അപകടം; റെയിൽവേക്ക് നോട്ടീസയച്ച് മനുഷ്യാവകാശ കമ്മീഷൻ

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ തൊഴിലാളി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ റെയിൽവേക്ക് നോട്ടീസയച്ചു. കേസിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് റെയിൽവേയുടെ വിശദീകരണം കേൾക്കേണ്ടത് അനിവാര്യമാണെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.ഡിവിഷണൽ റയിൽവേ മാനേജർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ നേരത്തെ തിരുവനന്തപുരം ജില്ലാ കളക്ടർക്കും നഗരസഭാ സെക്രട്ടറിക്കും നോട്ടീസയച്ചിരുന്നു. റെയിൽവേ കരാർ നൽകിയ കമ്പനിയിലെ തൊഴിലാളിയായിരുന്നു മരിച്ച ജോയ്.

ALSO READ: ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കണം; റെയില്‍വേയ്ക്ക് കത്തെഴുതി മന്ത്രി വി അബ്ദുറഹിമാന്‍

ജോയിയുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് കത്തെഴുതുകയും ചെയ്തു. സംസ്ഥാനത്തെ റെയില്‍വേ ഭൂമികളിലുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ഓടകള്‍ വൃത്തിയാക്കുന്നതിനും ഫലപ്രദമായ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യം ഉന്നയിച്ചു.

ALSO READ: ‘എന്നെ കൊന്നാലും പറയൂല’, കാമുകിയോട് ഫോണിന്റെ പാസ്‍വേഡ് പറയാതിരിക്കാൻ യുവാവ് കടലിൽ ചാടി; സംഭവം ഫ്ലോറിഡയിൽ: വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News