ജോയിയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു, സ്കൂബ ടീമും എൻ ഡി ആർ എഫ് സംഘവും ചേർന്നുള്ള രക്ഷാ ദൗത്യം ആരംഭിച്ചു

ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിക്കായുള്ള തിരച്ചിൽ ഇന്നും തുടരും. രാവിലെ 7 മണിക്ക് സ്കൂബ ടീമും എൻ ഡി ആർ എഫ് സംഘവും ചേർന്നാണ് ദൗത്യം നടത്തുക. റോബോട്ടിക് സംവിധാനവും പരിശോധനയ്ക്ക് ഉൾപ്പെടുത്തും. പൊലീസ്-ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്ത് തുടരുന്നുണ്ട്. രാത്രി വൈകിയും പ്ലാറ്റ്ഫോം മൂന്നിലെ മാൻ ഹോളിലെ മാലിന്യം പുറത്തെത്തിച്ചെങ്കിലും ഒഴുക്ക് കുറഞ്ഞത് കാരണം ടണലിലെ വെള്ളം പുറത്തേക്ക് എത്തിക്കാൻ കഴിഞ്ഞില്ല.

ALSO READ: കോഴിക്കോട് നാദാപുരത്ത് സിപിഐഎം പ്രവർത്തകന് നേരെ ആക്രമണം

എന്‍ ഡിആർഎഫ് സംഘവുമായി ആലോചിച്ചാണ് താൽക്കാലികമായി പുലർച്ചെ ഒന്നരയോടെ തിരച്ചിൽ അവസാനിപ്പിച്ചത്. എൻഡിആർഎഫ് സംഘത്തിന്റെ ഉപകരണങ്ങൾ ഉപയോഗിച്ച് സ്കൂബ ടീമുമായി ചേർന്നായിരിക്കും ഇന്നത്തെ തിരച്ചിൽ. പുലർച്ചെ 3 മുതൽ ട്രെയിൻ ഗതാഗതം തുടങ്ങുന്നതിനാൽ ട്രാക്കിലെ മാൻ ഹോളിലെ പരിശോധന നടത്താൻ കഴിയില്ലെന്ന് റെയിൽവേ അറിയിച്ചതായി മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News