‘തിരച്ചിലിന് റോബോട്ടിക് സംവിധാനം’, ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു

ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. തിരച്ചിലിന് മാൻ ഹോളിൽ ഇറങ്ങാൻ കഴിയാവുന്ന റോബോട്ടിനെ എത്തിച്ചു. സ്റ്റാർട്ട് അപ്പ് മിഷന്റെ ഭാഗമായി ആരംഭിച്ച ജൻ റോബോട്ടിക്സ് കമ്പനിയുടെ റോബോട്ടിക് യന്ത്രമാണ് നിലവിൽ എത്തിച്ചിരിക്കുന്നത്. ജൻ റോബോട്ടിക്സിന്റെ യന്ത്രം മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ എത്തിച്ചു.

ALSO READ: നരേന്ദ്രമോദി ഭരണത്തിൽ അസംഘടിത മേഖലയിൽ തൊഴിൽ നഷ്ടമായത് 16 ലക്ഷം പേര്‍ക്ക്; പുറത്തുവന്നത് ആശങ്കപ്പെടുത്തുന്ന കണക്കുകള്‍

രണ്ട് യന്ത്രങ്ങളാണ് ഇപ്പോൾ പരിശോധനയ്ക്കായി എത്തിച്ചിരിക്കുന്നത്. ജോയിയെ കാണാതായ ഇടത്തുനിന്നും, മൂന്നാമത്തെ പ്ലാറ്റ്ഫോമിലെ മാൻഹോളിൽ നിന്നും യന്ത്രങ്ങൾ ഇറക്കി പരിശോധിക്കാനാണ് നിലവിലെ തീരുമാനം.സീവേജ് നെറ്റ്‌വർ ക്ലിയർ ചെയ്യുന്നതിനാണ് ഈ യന്ത്രം ഉപയോഗിക്കുന്നത്. ടണലിന്റെ ഉൾഭാഗം മോണിറ്റർ ചെയ്യുകയും വേസ്റ്റ് മാറ്റുകയും ചെയ്യുന്ന സംവിധാനമാണ് യന്ത്രത്തിൽ ഉള്ളത്.

ALSO READ: ‘ആദ്യം അയോധ്യ, ഇപ്പോൾ ബദരീനാഥ്‌’, ബിജെപിയെ തൂത്തെറിഞ്ഞു; പതിമൂന്നിൽ രണ്ടിടത്ത് മാത്രം ജയം

ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കം ചെയ്യുന്നതിനിടെയാണ് തൊഴിലാളിയെ കാണാതായത്. തോട് വൃത്തിയാക്കാൻ ഇറങ്ങിയ മാരായിമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. റെയിൽവേയുടെ നിയന്ത്രണത്തിലുള്ള ഭാഗത്താണ് അപകടം ഉണ്ടായത്. ഫയർ ആൻഡ് റെസ്ക്യൂ സംഘവും സ്‌കൂബാ ഡൈവിങ് സംഘവും തെരച്ചിൽ നടത്തുകയാണ്. തോട് വൃത്തിയാക്കുന്നതിനിടെ ശതമായ വെള്ളം വരികയും ജോയി ഒഴുകിപ്പോവുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News