‘ഇവര്‍ കേരളത്തില്‍ വിവാഹിതരായി,വിശ്വസിക്കൂ’;’ഗെയിം ഓഫ് ത്രോണ്‍സ്’ കഥാപാത്രങ്ങളുടെ വിവാഹചിത്രം വൈറല്‍

ലോകത്താകമാനം ആരാധകരെ നേടിയ ഹിറ്റ് ടെലിവിഷന്‍ പരമ്പരയാണ് ‘ഗെയിം ഓഫ് ത്രോണ്‍സ്’. ഇതിലൂടെ പ്രേക്ഷകമനസ് കീഴടക്കിയവരാണ് ഡെയ്‌നറിസ് ടാര്‍ഗേറിയന്‍, ജോണ്‍ സ്‌നോ എന്നീ കഥാപാത്രങ്ങള്‍. ഇപ്പോള്‍ ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഇവര്‍ കേരളത്തില്‍ വിവാഹിതരായതായി തോന്നുമെങ്കിലും സംഭവം അതല്ല. ഗോകുല്‍ പിള്ള എന്ന ആര്‍ട്ടിസ്റ്റ് ഒരുക്കിയ എഐ ചിത്രങ്ങളാണ് ഇത്.

കണ്ണഞ്ചിപ്പിക്കുന്ന മനോഹര വേഷങ്ങള്‍ അണിഞ്ഞുള്ള നാല് ചിത്രങ്ങളാണ് ഗോകുല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. കുര്‍ത്തയും പൈജാമയും അണിഞ്ഞാണ് ജോണ്‍ സ്‌നോയെ ചിത്രത്തില്‍ കാണുന്നത്. അതേസമയം അതിമനോഹരമായ ലഹങ്കയും ആഭരണങ്ങളുമാണ് ഡെയ്‌നറിസ് ടാര്‍ഗേറിയന്‍ ധരിച്ചിരിക്കുന്നത്.

‘ഇവർ കേരളത്തില്‍ വിവാഹിതരായി,എന്നെ വിശ്വസിക്കൂ,എന്നെയും ക്ഷണിച്ചിട്ടുണ്ട്’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ നല്‍കിയിരിക്കുന്നത്. ‘വിത്ത് ഗോകുല്‍’ എന്ന അക്കൗണ്ടിലൂടെയാണ് ഗോകുല്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രം ഏറ്റെടുത്തിരിക്കുന്നത്. നിരവധി കമന്റുകളും ഇതിനോടകം ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News