വിസ്മയം തീർക്കാൻ ദുബായ് മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ്‌

ദുബായ് മാളിൽ പ്രവർത്തനമാരംഭിച്ച് ലുലു ഹൈപ്പർ മാർക്കറ്റ്‌.യുഎഇ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദിയാണ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഷോപ്പിംഗിനായി എത്തുന്ന ഇടം കൂടിയാണ് ഇവിടം. ലുലു ഗ്രൂപ്പിന്റെ യുഎഇയിലെ 104- മത്തെ ഷോപ്പിംഗ് മാളാണ് ലുലു ഹൈപ്പർ മാർക്കറ്റ്‌.

ALSO READ: വാക്കുകൾ അൽപ്പം കടന്നുപോയി; ഒടുവിൽ ജയിൽ വാസവും നാടുകടത്തലും ശിക്ഷ

72,000 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ലുലു ഹൈപ്പർ മാർക്കറ്റ്‌ സജ്ജീകരിച്ചിരിക്കുന്നത്. ഗ്രോസറി, ഫ്രഷ് ഫുഡ്, പഴം,പച്ചക്കറികൾ, ബേക്കറി, ഐ.ടി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നേരിട്ട് ഇറക്കുമതി ചെയ്ത ഭക്ഷ്യോത്പ്പന്നങ്ങൾ എന്നിവ ഇവിടെ ലഭ്യമാകും. ലുലു ഹൈപ്പർമാർക്കറ്റ് ദുബായ് മാളിൽ തുടങ്ങാനായതിൽ അഭിമാനമുണ്ടെന്ന് എംഎ യൂസഫലി പറഞ്ഞു. ദുബായ് മാൾ സബീൽ പാർക്കിംഗ് വഴിയാണ് ലുലു ഹൈപ്പർ മാർക്കറ്റിലേക്കുള്ള പ്രവേശനം . ലുലു ഗ്രൂപ്പ് സി.ഇ.ഒ. സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലീം, റിജിയണൽ ഡയറക്ടർമാരായ ജയിംസ്‌ വർഗീസ്, തമ്പാൻ കെ പി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ALSO READ: വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗീകാതിക്രമം; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News