ഓഡിബിള്‍ ജീവനക്കാരെ ആമസോണ്‍ പിരിച്ചുവിടുന്നു

ആമസോണിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ഓഡിയോബുക്ക്, പോഡ്കാസ്റ്റ് സേവനദാതാക്കളായ ഓഡിബിള്‍ ജിവനക്കാരെ പിരിച്ചുവിടുന്നു. അഞ്ച് ശതമാനം തൊഴിലാളികളെയാണ് പിരിച്ചുവിടുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ഓഡിബിള്‍ സി.ഇ.ഒ ബോബ് കാരിഗന്‍ ജീവനക്കാര്‍ക്ക് കത്തയച്ചു.

ALSO READ :മകരവിളക്കിനായി സന്നിധാനം പൂര്‍ണ സജ്ജം

ആമസോണിന്റെ പ്രൈം വിഡിയോയിലും എം.ജി.എം സ്റ്റുഡിയോ യൂനിറ്റിലും പുതുവര്‍ഷത്തില്‍ നൂറുകണക്കിന് ജീവനക്കാരെ കുറച്ചതിനു പിന്നാലെയാണ് ഓഡിബിള്‍ അതേ രീതി പിന്തുടരുന്നത്. ആമസോണിന്റെ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ട്വിച്ച് അഞ്ഞൂറിലേറെ ജീവനക്കാരെ അടുത്തിടെ ഒഴിവാക്കിയിരുന്നു.

ALSO  READ ;പുത്തന്‍ അനുഭവമാകാന്‍ ടാറ്റ മോട്ടേഴ്‌സിന്റെ പഞ്ച് ഇവി

ഗൂഗിള്‍, സെറോക്‌സ്, യൂനിറ്റി സോഫ്റ്റ്വെയര്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജീവനക്കാരുടെ എണ്ണം കുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News