ഓര്‍ഡര്‍ ചെയ്ത പ്രഷര്‍ കുക്കര്‍ കിട്ടിയത് 2 വര്‍ഷത്തിന് ശേഷം, അതും കാന്‍സല്‍ ചെയ്ത് റീഫണ്ടും കിട്ടിയത്, രസകരമായ മറുപടിയുമായി ആമസോണ്‍

Amazon

ഓര്‍ഡര്‍ ചെയ്ത പ്രഷര്‍ കുക്കര്‍ കിട്ടിയത് 2 വര്‍ഷത്തിന് ശേഷം. ജയ് എന്ന ുവാവാണ് സോഷ്യല്‍മീഡിയയിലൂടെ തനിക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞത്. 2022 ഒക്ടോബര്‍ ഒന്നിനാണ് ജയ് ആമസോണില്‍ പ്രഷര്‍ കുക്കര്‍ ഓര്‍ഡര്‍ ചെയ്തത്.

പിന്നീട് അത് കാന്‍സല്‍ ചെയ്യുകയും ചെയ്തു. റീഫണ്ടായി അതിന്റെ പൈസയും ജയ്ക്ക് തിരികെ കിട്ടിയിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ആ പ്രഷര്‍ കുക്കര്‍ ജയ്‌യുടെ വീട്ടിലെത്തിയിരിക്കുകയാണ്. ഈ സംഭവം ജയ് എക്‌സില്‍ പോസ്റ്റ് ചെയ്തു.

നന്ദി ആമസോണ്‍ എന്ന് പറഞ്ഞാണ് ജയ് ഇത് എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം ഇതൊരു സ്‌പെഷ്യല്‍ പ്രഷര്‍ കുക്കര്‍ ആയിരിക്കണം എന്നും അദ്ദേഹം കുറിച്ചു. എന്നാല്‍ ഈ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതോടെ ആമസോണും അതിന് മറുപടിയുമായി രംഗത്തെത്തി.

Also Read : യാത്രക്കാര്‍ക്കിട്ട് പണികൊടുത്ത് കേന്ദ്രം; വാഹനവുമായി എത്ര കാത്തിരുന്നാലും കുഴപ്പമില്ല, പഴയ ഉത്തരവ് തിരുത്തി

ഖേദം പ്രകടിപ്പിച്ചു കൊണ്ടാണ് ആമസോണ്‍ പ്രതികരിച്ചത്. ഒപ്പം തങ്ങളുടെ സപ്പോര്‍ട്ട് ടീമുമായി ബന്ധപ്പെട്ട് ഈ പ്രശ്‌നം അറിയിക്കാനും പറഞ്ഞിട്ടുണ്ട്. എന്ത് പ്രശ്‌നമാണ് താന്‍ പറയേണ്ടതെന്നും താന്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്ത് തനിക്ക് റീഫണ്ടും കിട്ടിയിരുന്നു എന്നാണോ എന്നായിരുന്നു ജയ് മറുപടിയായി കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News