വമ്പൻ വിലക്കുറവിൽ 5ജി സമാർട്ട് ഫോണുകൾ; ഫ്‌ളിപ്പ്കാർട്ടിലും ആമസോണിലും ഓഫർ ഫെസ്റ്റിവൽ

ആമസോണും ഫ്‌ളിപ്പ് കാർട്ടും ഓഫർ മേള ആരംഭിച്ചു. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലും ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയുമാണ് ആരംഭിച്ചത്. ആമസോൺ പ്രൈം അംഗങ്ങൾക്കായി സെപ്റ്റംബർ 26ന് അർദ്ധ രാത്രി മുതൽ ഓഫാറുകൾ ലഭ്യമായി തുടങ്ങി. സാധാരണ ഉപയോക്താക്കൾക്ക് സെപ്‌റ്റംബർ 28ന് സെയിലേക്ക് ആക്സസ് ലഭിക്കും.

Also read:സൊമാറ്റോയ്ക്കുള്ള വെല്ലുവിളിയോ? സ്വിഗ്ഗി ഐപിഒ പ്ലാന്‍ പുറത്ത്!

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ സ്മാർട്ട്ഫോണിന് വൻ കിഴിവ് ലഭിക്കും. ഫ്ലിപ്കാർട്ടിൽ നിലവിൽ നിരവധി സ്മാർട്ട്ഫോണുകൾക്ക് വില കിഴിവ് ഉണ്ട്. ഡെബിറ്റ്/ക്രെഡിറ്റ്, ഈസി ഇഎംഐ ഇടപാടുകൾ എന്നിവയിൽ 10 ശതമാനം കിഴിവാണ് ലഭിക്കുന്നത്.

Also read:ഇന്നലെ റെസ്റ്റെങ്കില്‍ ഇന്ന് വേഗത്തില്‍ കുതിക്കുന്നു; വീണ്ടും സ്വര്‍ണവില കൂടി

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വൺപ്ലസിൻറെയും സാംസങ്ങിൻറെയും സ്മാർട്ട് ഫോണുകൾ ഉൾപ്പടെ മികച്ച ഡീലുകളിൽ ലഭ്യമായിരിക്കുന്നത്. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സിൽ ഗൂഗിൾ പിക്സൽ 8, സാധാരണ വില ആയ 75,999 രൂപയിൽ നിന്ന് വെറും 40,000 രൂപയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. അത് പോലെ, സാംസങ് ഗാലക്‌സി എസ് 23, സാധാരണയായി വില ആയ 89,999 രൂപയിൽ നിന്ന് 40,000 രൂപയ്ക്ക് ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News