ഫീസുകൾ വർധിപ്പിക്കാൻ ആമസോൺ, ഓൺലൈൻ ഷോപ്പിങ്ങിന് ചിലവ് കൂടും

ഓൺലൈൻ ഷോപ്പിങ്ങിന്റെ കാലമാണ് ഇപ്പോൾ. നിരവധി പേരാണ് നേരിട്ട് സാധനങ്ങൾ വാങ്ങുന്നതിന് പകരം ഓൺലൈനായി ഇപ്പോൾ സാധനങ്ങൾ വാങ്ങിക്കുന്നത്. ഫ്ലിപ്കാർട്, ആമസോൺ തുടങ്ങി നിരവധി സൈറ്റുകൾ ആകർഷകമായ ഓഫറുകൾ നൽകി ഉപഭോക്താക്കളെ ആകർഷിക്കാറുണ്ട്. എന്നാൽ ഇവയിൽ ആമസോണിലെ പർച്ചേസുകൾക്ക് വില കൂടാൻ പോകുകയാണെന്നാണ് റിപ്പോർട്ടുകൾ.

ആമസോൺ വിവിധ ഉത്പന്നങ്ങളുടെ സെല്ലർ ഫീസ് വർധിപ്പിക്കുന്നതിനാലാണ് ഇനിമുതൽ പർച്ചേസുകൾക്കും വിലകൂടുക. തുണിത്തരങ്ങൾക്കും, സൗന്ദര്യവർദ്ധകവസ്തുക്കൾക്കും, പലചരക്ക്, മരുന്ന് തുടങ്ങിയ വസ്തുക്കൾക്കും സെല്ലർ ഫീസ് വർധിപ്പിക്കുകയാണ് ആമസോൺ. കൂടാതെ ഉത്പന്നങ്ങൾ റിട്ടേൺ ചെയ്യുന്നതിനും ഇനിമുതൽ ആമസോൺ ഫീസ് വർധിപ്പിക്കുകയാണ്.

മാർക്കറ്റ് വിലകളിലെ ഏറ്റക്കുറച്ചിലുകളും വ്യതിയാനങ്ങളും മൂലമാണ് സെല്ലർ, റിട്ടേൺ ഫീസുകൾ വർധിപ്പിക്കുന്നതെന്ന് ആമസോൺ അധികൃതർ വ്യക്തമാക്കി. ചില ഉത്പന്നങ്ങൾക്ക് വില കൂടുകയും ചിലതിന് കുറക്കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നിലവിൽ പിരിച്ചുവിടൽ അടക്കമുള്ള നടപടികളിലേക്ക് കടക്കുന്ന ആമസോൺ തങ്ങളുടെ ചിലവുകൾ പരമാവധി കുറയ്ക്കാനും അത്തരത്തിൽ വലിയ രീതിയിൽ പണം ലഭിക്കാനും ശ്രമിക്കുന്നുണ്ട്. അത്തരം നടപടികളുടെ ഭാഗമായാണോ ഫീസ് വർദ്ധനവ് എന്നും സംശയങ്ങൾ ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News