ക്വിക്ക്-ഡെലിവറിയുമായി ഇനി ആമസോണും

amazon

ക്വിക്ക്-ഡെലിവറി രംഗത്തേക്ക് ഇനി ആമസോണും. ആമസോണ്‍ ഇന്ത്യയുടെ വാര്‍ഷിക പരിപാടിയില്‍ ആണ് ആമസോണ്‍ ഇന്ത്യ മാനേജര്‍ സാമിര്‍ കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.ടെസ്സ് എന്നായിരിക്കും ആമസോണിന്‍റെ ക്വിക് ഡെലിവറിയുടെ പേര് എന്നാണ് പുറത്ത് വരുന്ന വിവരം. സ്സെപ്റ്റോയും സ്വിഗ്ഗിയും ബ്ലിങ്കിറ്റും തുടങ്ങിയ ഡെലിവറി ഫ്ലാറ്ഫോമുകൾ ഈ രംഗത്ത് സജീവമാണ്. ഇവർക്കെല്ലാം മത്സരം കൂടിയാണ് ആമസോൺ സൃഷ്ടിക്കുന്നത്.

15 മിനിറ്റിനുള്ളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കുന്നതാണ് നിലവിലെ ക്വിക്ക് ഡെലിവറിയിലൂടെ ഈ ആപ്പുകൾ ചെയ്യുന്നത്. ആമസോണ്‍ ക്വിക് ഡെലിവറിയുടെ പരീക്ഷണം ഈ മാസം അവസാനം ബെംഗളൂരുവില്‍ ആരംഭിക്കും. ഉപഭോക്താക്കള്‍ക്ക് ഡെലിവറി എത്തിക്കാന്‍ ചെറിയ വെയര്‍ഹൗസുകൾ തുടങ്ങുമെന്നും കമ്പനി അറിയിച്ചു. ബാംഗ്ലൂർ കൂടാതെ വേറെ ഏതൊക്കെ സിറ്റികളിൽ ഈ സേവനം ലഭ്യമാകുമെന്ന് ആമസോൺ അറിയിച്ചിട്ടില്ല.

also read: ചാറ്റ് ജിപിടിക്ക് പണിയാകും; എഐ പിന്തുണയുമായി ആപ്പിളിന്‍റെ സിരി വരുന്നു
ഈ സേവനങ്ങൾക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത് എന്നത് കൊണ്ടാണ് വീണ്ടും ഈ രംഗത്തേക്ക് കൂടുതൽ ഫ്ലാറ്റുഫോമുകൾ കടന്നു വരുന്നത്. പലചരക്ക് സാധനങ്ങള്‍, പേര്‍സണല്‍ കെയര്‍ ഉത്പന്നങ്ങള്‍ തുടങ്ങി ദിവസേനയുള്ള ആവശ്യ സാധനങ്ങൾക്കാണ് ക്വിക് ഡെലിവറി ആപ്പുകളില്‍ നിന്ന് കൂടുതലായും ഓർഡർ ലഭിക്കുന്നത്. ഓണ്‍ലൈന്‍ ഉപഭോക്താക്കളിലെ 91 ശതമാനം പേര്‍ക്കും ഇതിനെ കുറിച്ച് അറിവുണ്ട് എന്നാണ് മെറ്റയുടെ കണക്കുകള്‍ പറയുന്നത്. ആളുകള്‍ വാങ്ങുന്നത്. ദിനേനയുള്ള ഉപയോഗത്തിന് ആവശ്യമായ ഉത്പന്നങ്ങളാണ് ക്വിക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ചിലവാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News