‘സൂര്യ 42’ ചിത്രത്തിന്റെ അവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി ആമസോൺ പ്രൈം

സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ‘സൂര്യ 42’ എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. പിരിയോഡിക് ഡ്രാമ രൂപത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം സ്വന്തമാക്കി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 80 കോടി രൂപയ്ക്കാണ് ആമസോൺ സിനിമയുടെ അവകാശം സ്വന്തമാക്കിയത് എന്ന സൂചനകളുണ്ട്. ഒരു തമിഴ് സിനിമയുടെ ഒടിടി അവകാശത്തിന് ലഭിക്കുന്ന റെക്കോർഡ് തുകയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News