ലോക സമ്പന്നരുടെ ഹുറൂണ്‍ റിച്ച് ലിസ്റ്റില്‍ ഗൗതം അദാനിയെ കടത്തിവെട്ടി മുകേഷ് അംബാനി. അദാനി 23ആം സ്ഥാനത്തേക്ക് വീണപ്പോള്‍ ഏഷ്യയിലെ തന്നെ വലിയ സമ്പന്നനായി അംബാനി. പുതുതായി പട്ടികയിലിടം പിടിച്ച 16 ഇന്ത്യക്കാരില്‍ ബൈജു രവീന്ദ്രനുമുണ്ട്.
ഇന്ത്യന്‍ വംശജരായ ശതകോടീശ്വരന്മാരുടെ എണ്ണം 217 ആയി വര്‍ധിച്ച പുതുക്കിയ ഹുറൂണ്‍ റിച്ച് ലിസ്റ്റില്‍ അദാനിയുടെ തകര്‍ച്ച പ്രകടമാണ്. ആഴ്ചയില്‍ 3000 കോടി രൂപ നഷ്ടം എന്ന നിരക്കില്‍ തകര്‍ന്നടിഞ്ഞ ഗൗതം അദാനി പട്ടികയില്‍ 23ആം സ്ഥാനത്താണ്. ഇന്ത്യന്‍ പണക്കാരിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച മുകേഷ് അംബാനി ഏഷ്യക്കാരിലും വന്‍സമ്പന്നനായി. രണ്ടാമതെത്തിയ അദാനിക്ക് 53 ബില്യണ്‍ ഡോളറും അംബാനിക്ക് 82 ബില്യണ്‍ ഡോളറും ആസ്തിയുണ്ട്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ സൈറസ് പൂനെവാലയാണ് മൂന്നാം സ്ഥാനത്ത്.
ലോകത്താകെ 3112 ശതകോടീശ്വരന്മാര്‍ നിറഞ്ഞ റിച്ച് ലിസ്റ്റില്‍ എലോണ്‍ മസ്‌കും ജെഫ് ബെസോസുമാണ് മുന്നില്‍. അഞ്ചുവര്‍ഷം മുമ്പ് അഞ്ചു ശതമാനം മാത്രമായിരുന്ന ഇന്ത്യക്കാര്‍ 8% ആയി പ്രാതിനിധ്യം വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഇന്ത്യന്‍ ശതകോടീശ്വരന്മാര്‍ ആസ്തി വര്‍ധിപ്പിച്ചത് ഹോങ്കോങ്ങിന്റെ ജിഡിപിയുടെ വലുപ്പത്തോളം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here