അംഗത്വമെടുത്ത് ഒരാഴ്ചയ്ക്കുളളിൽ തന്നെ വൈഎസ്ആർ കോൺഗ്രസ് വിട്ട് മുൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു

അംഗത്വമെടുത്ത് ഒരാഴ്ചയ്ക്കുളളിൽ തന്നെ മുൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു വൈഎസ്ആർ കോൺഗ്രസ് പാർട്ടി വിട്ടു. ഡിസംബർ അവസാനമാണ് അമ്പാട്ടി റായുഡു പാർട്ടി അംഗത്വമെടുത്തത്. എന്നാൽ ഒരാഴ്ച പിന്നിട്ടതിന് പിന്നാലെ രാജി പ്രഖ്യാപിക്കുകയായിരുന്നു. രാഷ്ട്രീയത്തിൽ നിന്ന് ഇടവേളയെടുക്കുന്നുവെന്നും, രാജി സമർപ്പിച്ചെന്നും അമ്പാട്ടി റായുഡു അറിയിച്ചു.

ALSO READ: നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ച് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പ്രതിനിധി, റിക്രൂട്ട്മെന്റ് സാധ്യതകള്‍ വിലയിരുത്തി

അതേസമയം സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് പിന്നാലെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢിയുടെ സാന്നിധ്യത്തില്‍ ആണ് റായിഡു വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.  ഗുണ്ടൂര്‍ സ്വദേശിയായ റായുഡു 2023-ല്‍ ഐപിഎല്ലിന് ശേഷമാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

രാഷ്ട്രീയത്തില്‍ ചേരാനുള്ള ആഗ്രഹം റായിഡു മുമ്പ് തന്നെ തുറന്നു പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ജനങ്ങളില്‍ നേരിട്ടിറങ്ങി പ്രശ്‌നങ്ങളും അറിയാനും അദ്ദേഹം ശ്രമിച്ചിരുന്നു. 2019ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അദ്ദേഹം വിരമിച്ചത്.സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട്  ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും കളിച്ചു.

ALSO READ:സംഘപരിവാറിന്റെ മുഖ്യ അജണ്ട ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌’ നീക്കം സജീവം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News