ചത്ത് കരയ്ക്കടിഞ്ഞ തിമിംഗലത്തിന്‍റെ വയറ്റിലെ ആംബർഗ്രിസ്, 44 കോടി രൂപ മൂല്യം

ചത്ത് കരയ്ക്കടിഞ്ഞ തിമിംഗലത്തിന്‍റെ  വയറില്‍ നിന്ന് കണ്ടെത്തിയത്  44 കോടി വിലമതിക്കുന്ന ആംബർഗ്രിസ്. കാനറി ദ്വീപുകളുടെ ഭാഗമായ ലാ പാൽമയിലെ നോഗൽസ് ബീച്ചിലാണ് സ്പേം തിംമിഗലത്തെ ചത്ത നിലയിൽ കണ്ടെത്തിയത്. തിമിംഗലത്തിന്‍റെ അവശിഷ്ടങ്ങൾ പരിശോധിക്കുമ്പോ‍ഴാണ് കുടലിനുള്ളിൽ ഈ വിലപ്പെട്ട വസ്തു കണ്ടെത്തിയത്.

തിമിംഗലത്തിന്‍റെ മരണകാരണം കണ്ടെത്താനായി നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഈ കണ്ടെത്തൽ. തിമിം​ഗലം ദഹനസംബന്ധമായ അസുഖം ബാധിച്ചാണ് മരണപ്പെട്ടതെന്നും കണ്ടെത്തി.

ALSO READ: സംസ്ഥാനത്ത് ശക്തമായ മഴ, സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കുക; മുഖ്യമന്ത്രി

വൻകുടൽ കീറി പരിശോധിച്ചപ്പോൾ 50-60 സെന്‍റീമീറ്റർ വ്യാസമുള്ള 9.5 കിലോഗ്രാം ഭാരമുള്ള ആംബർഗ്രിസ് കല്ല് കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആംബർഗ്രിസ് വിലയേറിയ സുഗന്ധ ദൃവ്യങ്ങള്‍ ഉത്പാദിപ്പിക്കാനാണ് ഉപയോഗിക്കുന്നത്.

ഒരു ശതമാനത്തിൽ താഴെ മാത്രം ഈ തിമിംഗലങ്ങൾ ഉൽപാദിപ്പിക്കുന്ന അപൂർവ പദാർത്ഥമാണ് ആംബർഗ്രിസ്. കഴിക്കുന്നതെല്ലാം പൂർണ്ണമായി ദഹിപ്പിക്കാൻ ഇവയ്ക്ക്  കഴിയില്ല. അതിനാൽ, പുറന്തള്ളപ്പെടുന്ന അവശിഷ്ടങ്ങൾക്ക് ശേഷം ബാക്കിയുള്ളവ അടിഞ്ഞുകൂടുകയും കാലക്രമേണ ദൃഢമാവുകയും, ആംബർഗ്രിസ് സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ആംബർഗ്രിസ് അമിതമായി വളരുകയാണെങ്കിൽ, അത് തിമിംഗലത്തിന്റെ മരണത്തിലേക്ക് നയിക്കും. തിമിംഗലത്തിന്റെ വയറ്റിൽ ഒളിഞ്ഞിരിക്കുന്ന ഈ വിലയേറിയ രഹസ്യം ‘കടലിന്റെ നിധി’ അല്ലെങ്കിൽ ‘ഫ്ലോട്ടിംഗ് ഗോൾഡ്’ എന്നും അറിയപ്പെടുന്നു.

ALSO READ: വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇന്ത്യയിൽ, 1972 -ൽ പ്രാബല്യത്തിൽ വന്ന വന്യജീവി സംരക്ഷണ നിയമത്തിന്‍റെ ഷെഡ്യൂൾ 2 പ്രകാരം സ്പേം തിമിംഗലത്തെ ഒരു സംരക്ഷിത ഇനമായി കണക്കാക്കുന്നു. അതിനാല്‍ ആംബർഗ്രിസ് ഉൾപ്പെടെയുള്ള ഈ സസ്തനിയിൽ നിന്നും ലഭിയ്ക്കുന്ന ഉപോൽപ്പന്നങ്ങൾ കൈവശം വയ്ക്കുന്നതും വ്യാപാരം ചെയ്യുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News