എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് ‘ഒരു സർക്കാർ ഉത്പന്നം’ സിനിമയെ പ്രശംസിച്ച് ഒരു കുറിപ്പ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. ഫെയ്സ്ബുക്കിലാണ് അദ്ദേഹം സിനിമയെ കുറിച്ച് നർമ്മവും കണ്ണീരും നിറഞ്ഞ ഹൃദയ സപർശിയായ ജീവിതകഥ എന്നാണ് കുറിച്ചത്. ഈയിടെ രണ്ട് മഹാസിനിമകൾ കണ്ട് ചമ്മിയതാണെന്നും അതുകൊണ്ടുതന്നെ ഏറെ സംശയിച്ചാണ് ഒരു സർക്കാർ ഉത്പന്നം എന്ന സിനിമയ്ക്ക് കയറിയത് എന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ജനങ്ങളുടെ തള്ളിക്കയറ്റം; വിജയ്‌യുടെ തമിഴക വെട്രി കഴകം ആപ്പ് നിലച്ചു
അംബികാസുതന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ആദ്യമായിട്ടാണ് ഒരു സിനിമ കണ്ട് post ഇടുന്നത്. ഒരു സർക്കാർ ഉല്പന്നം എന്ന സിനിമ
അത്ര ഇഷ്ടപ്പെട്ടു. പണവും സമയവും നഷ്ടമാവില്ല. ഞാൻ ഗ്യാരണ്ടി. ഈയിടെ രണ്ട് മഹാസിനിമകൾ കണ്ട് ചമ്മിയതാണ്. സംശയിച്ചാണ് കേറി പോയത്. എന്നാൽ സമയം പോയതറിഞ്ഞില്ല. നർമ്മവും കണ്ണീരും നിറഞ്ഞ ഹൃദയ സപർശിയായ ജീവിതകഥ. ശക്തമായ രാഷ്ട്രീയവും ചിരികൾക്കിടയിൽ ആഖ്യാനിക്കുന്നുണ്ട്.
കാസർകോട് ദേശവും ഭാഷയും സൗന്ദര്യത്തോടെ നിറയുന്ന മറ്റൊരു നല്ല സിനിമ.
രണ്ടേ രണ്ടു വരിയിൽ എൻഡോസൾഫാൻ ദുരന്തം ശക്തമായും കൃത്യമായും പറയുന്നുണ്ട് ഒരിടത്ത്. സിനിമയുടെ അണിയറയിലുള്ളെ എല്ലാവരേയും അഭിനന്ദിക്കുന്നു.
പിന്നെ നിസാം റാവുത്തർ . ഈ സിനിമയുടെ കഥയും തിരക്കഥയും. താൻ പ്രാണൻ നൽകി ഉണ്ടാക്കിയ സിനിമ. കാണാൻ പ്രിയ കൂട്ടുകാരൻ കാത്തു നിൽക്കാതെ മിനിഞ്ഞാന്ന് തിരശീലയുടെ പിന്നിലേക്ക് പൊയ്ക്കളഞ്ഞു…
സിനിമ കണ്ട് ജനങ്ങൾ കയ്യടിക്കുമ്പോൾ അത് കാണാനും കേൾക്കാനും നീ അരികിൽ ഉണ്ടായിരുന്നെങ്കിൽ…
ഓർക്കുമ്പോൾ വല്ലാതെ സങ്കടം തികട്ടി വരുന്നുണ്ട്…..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here