കൊല്ലപ്പെട്ട ഖലിസ്ഥാൻ വിഘടനവാദികളുടെ മൃതദേഹം കൊണ്ടുപോയ ആംബുലൻസ് യുപിയിൽ അപകടത്തിൽപ്പെട്ടു. ഉത്തർപ്രദേശ് പൊലീസ് പഞ്ചാബ് പൊലീസുമായി ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് മൂന്ന് ഖലിസ്ഥാൻ വിഘടനവാദികളുടെ മൃതദേഹം അടങ്ങിയ ആംബുലൻസ് അപകടത്തിൽപ്പെട്ടത്.
റാംപൂർ ബൈപാസിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. പിലിഭിത്തിൽ നിന്ന് പഞ്ചാബിലേക്ക് കൊണ്ടു പോവുകയായിരുന്നു മൃതദേഹങ്ങൾ. ആംബുലൻസിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് റാംപൂർ ജില്ലാ പൊല്ലീസ് സുപ്രണ്ട് വിദ്യാസാഗർ മിശ്ര പറഞ്ഞു. ഗുർദാസ്പൂരിലെ പൊലീസ് പോസ്റ്റിനു നേരെ നടന്ന ഗ്രനേഡ് ആക്രമണവുമായി ബന്ധമുള്ളതായി സംശയിക്കുന്ന മൂന്ന് വിഘടന വാദികളെയാണ് തിങ്കളാഴ്ച പിലിഭിത്തിലെ പുരൺപുരിൽ നടന്ന ഏറ്റുമുട്ടലിൽ വധിച്ചത്.
അപകട വിവരം ലഭിച്ച ഉടൻ റാംപൂർ പൊലീസ് സ്ഥലത്തെത്തി തകർന്ന ആംബുലൻസിൽ നിന്നും മൃതദേഹങ്ങൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here