കൊട്ടാരക്കരയിൽ വെച്ച് ആംബുലൻസ് മന്ത്രിയുടെ പൈലറ്റ് വാഹനവുമായി കൂട്ടി ഇടിച്ചു. രോഗിയുമായി വന്ന ആംബുലൻസിലാണ് മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനവുമായി ഇടിച്ച് അപകടമുണ്ടായത്. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ നിന്നും റഫർ ചെയ്ത രോഗിയുമായി വന്ന ആംബുലൻസാണ് കൂട്ടിയിടിച്ചത്.
also read; ഡെങ്കിപ്പനിയ്ക്കും എലിപ്പനിയിയ്ക്കുമെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്
കോട്ടയം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനവുമായി കൂട്ടി ഇടിക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർക്കും, രോഗിക്കും മറ്റൊരാളിനും പരുക്കേറ്റു. ഉടൻതന്നെ നാട്ടുകാരും പൊലീസും ചേർന്ന് പരുക്കേറ്റവരെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here