ഇടുക്കിയിൽ ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞു; രോഗി മരിച്ചു

ഇടുക്കി രാജക്കാട് പന്നിയാര്‍ക്കുട്ടിക്ക് സമീപം ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു. വട്ടപ്പാറ സ്വദേശി അന്നമ്മ പത്രോസ് (80) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം നടക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വയോധികയെ ഇന്നലെയാണ് ആശുപത്രിയില്‍ നിന്ന് ഡിസ് ചാര്‍ജ് ചെയ്തത്. അതിന് ശേഷം ഇന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

Also Read: ദില്ലി ഐഐടിയിലെ ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പ്

കുളത്തറക്കുഴിയില്‍ വച്ച് നിയന്ത്രണം നഷ്ടമായ ആംബുലന്‍സ് പത്തടി താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. ഉടന്‍തന്നെ രാജക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് പറഞ്ഞു.

Also Read: ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ അറബ് വംശജന്‍; സുൽത്താൻ അൽ നെയാദിയും സംഘവും ഭൂമിയിലെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News