തിരുവല്ല ബൈപ്പാസിൽ രണ്ടിടങ്ങളിൽ ആംബുലൻസുകൾ അപകടങ്ങളിൽപ്പെട്ടു , രണ്ട് പേർക്ക് പരുക്ക്

തിരുവല്ല ബൈപ്പാസിലുണ്ടായ വ്യത്യസ്തങ്ങളായ രണ്ട് അപകടങ്ങളിൽ രണ്ട് പേർക്ക് പരുക്കേറ്റു. രണ്ട് അപകടങ്ങളിലും ആംബുലന്സുകളാണ് ഉൾെട്ടിരിക്കുന്നത്. ശനിയാഴ്ച രാവിലെയും ഉച്ചയ്ക്കുമായാണ് അപകടങ്ങൾ നടന്നത്. രാവിലെ പത്തരയോടെ ബൈപാസും മല്ലപ്പള്ളി റോഡും ചേരുന്ന ഭാഗത്താണ് ആദ്യത്തെ അപകടം നടന്നത്. പെരുന്തുരുത്തിയിൽ നിന്ന് രോഗിയെ കൊണ്ടുവരാൻ പോയ പുഷ്പഗിരി ആശുപത്രിയുടെ ആംബുലൻസും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ആർക്കും പരുക്കില്ല.

also read : ആഡംബരത്തിന് പുതിയ മുഖം, രൂപത്തില്‍ മാറ്റങ്ങളുമായി റേഞ്ച് റോവര്‍ വേലാര്‍
ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഇവിടെ നിന്ന് 50 മീറ്ററിനുള്ളിൽ ബൈപാസും റെയിൽവേ സ്റ്റേഷൻ റോഡും ചേരുന്നയിടത്തുവച്ചാണ് രണ്ടാമത്തെ അപകടം. കോട്ടയം ഭാഗത്തു നിന്നു വന്ന ആംബുലൻസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു . പരുക്കേറ്റ ബൈക്കു യാത്രക്കാരായ രണ്ടു പേരേ പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

also read:‘നല്ല ഭക്ഷണം നാടിന്റെ അവകാശം’; ഒന്നര മാസം കൊണ്ട് അയ്യായിരത്തിലേറെ പരിശോധനകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News